കൊമ്പുകൊണ്ട് കാറിന്റെ ചില്ല് പൊട്ടിച്ചു, വാഹനം പിടിച്ചുലച്ചു; മൂന്നാറിൽ പടയപ്പയുടെ പരാക്രമം, ഭീതിയുടെ മുൾമുനയിൽ യാത്രക്കാർ
തൊടുപുഴ: മൂന്നാർ ഉദുമൽപേട്ട് അന്തർ സംസ്ഥാനപാതയിൽ തലയാറിന് സമീപം വാഹനങ്ങൾക്ക് നേരെ പടയപ്പ എന്ന കാട്ടാനയുടെ ആക്രമണം. കാറിൽ സഞ്ചരിച്ച കർണാടക സ്വദേശികൾ പടയപ്പയുടെ ആക്രമണത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടു.
കാർ തടഞ്ഞുനിർത്തിയ പടയപ്പ, പിറകിലെ ഗ്ലാസ് കൊമ്പ് കൊണ്ട് കുത്തിപ്പൊട്ടിച്ചു. തുടർന്ന് വാഹനം പിടിച്ചുലച്ച് അരിശം തീർത്തു. വാഹനത്തിന് കേടുപാടുകൾ വരുത്തി.
പിന്നിലുള്ള വാഹനത്തിലെ ആളുകൾ ബഹളം വെച്ച് തുരത്തിയതോടെ പടയപ്പ റോഡിലൂടെ സമീപത്ത് തേയില തോട്ടത്തിലേക്ക് നീങ്ങി. ഇതോടെയാണ് ആളുകളുടെ ആശങ്ക ഒഴിഞ്ഞത്.
