ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ വേ​സ്റ്റ് ടു ​ആ​ർ​ട്ട് പൂ​ക്ക​ളം കോ​ട്ട​ക്കു​ന്നി​ൽ

മ​ല​പ്പു​റം: ജി​ല്ല ശു​ചി​ത്വ​മി​ഷ​നും എ​ക്കോ വേ​ൾ​ഡ് വേ​സ്റ്റ് മാ​നേ​ജ്മെ​ന്റ് എ​ൽ.​എ​ൽ.​പി.​യും സ​ഹ​ക​രി​ച്ച് കോ​ട്ട​ക്കു​ന്നി​ൽ നി​ർ​മി​ച്ച ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ വേ​സ്റ്റ് ടു ​ആ​ർ​ട്ട് പൂ​ക്ക​ള​ത്തി​ന്റെ ഉ​ദ്ഘാ​ട​നം വ്യ​വ​സാ​യ മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി വെ​ള്ളി​യാ​ഴ്ച കോ​ട്ട​ക്കു​ന്നി​ൽ നി​ർ​വ​ഹി​ക്കും. വൈ​കു​ന്നേ​രം ആ​റി​നാ​ണ് ച​ട​ങ്ങ്. ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഹ​രി​ത​ക​ർ​മ സേ​ന വീ​ടു​ക​ളി​ൽ നി​ന്ന് ശേ​ഖ​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ത​രം​തി​രി​ച്ച് പു​ന​രു​പ​യോ​ഗി​ച്ചാ​ണ് പൂ​ക്ക​ളം ഒ​രു​ക്കി​യ​ത്. ആ​കെ 20736 പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ, 13 കി​ലോ ചാ​ക്കു​ക​ൾ, 485 സി.​ഡി.​ക​ൾ, 12 കി​ലോ അ​ലു​മി​നി​യം ഫോ​യി​ലു​ക​ൾ, 138 ഫു​ഡ് ക​ണ്ടെ​യ്ന​റു​ക​ൾ, 18 കി​ലോ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ എ​ന്നി​വ​യാ​ണ് പൂ​ക്ക​ളം ഒ​രു​ക്കു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ച്ച​ത്.

ഒ​മ്പ​ത് ക​ലാ​കാ​ര​ന്മാ​രു​ടെ അ​ഞ്ച് ദി​വ​സ​ത്തെ അ​ധ്വാ​ന​ത്തി​നൊ​ടു​വി​ലാ​ണ് 1,560 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള വേ​സ്റ്റ് ടു ​ആ​ർ​ട്ട് പൂ​ക്ക​ളം പൂ​ർ​ത്തി​യാ​യ​ത്. ഹ​രി​ത ഓ​ണം എ​ന്ന ആ​ശ​യ​ത്തെ മു​ൻ​നി​ർ​ത്തി കേ​ര​ള​ത്തി​ന്റെ ത​ന​ത് ക​ലാ-​സാം​സ്കാ​രി​ക പൈ​തൃ​കം വി​ളി​ച്ചോ​തു​ന്ന രീ​തി​യി​ലാ​ണ് പൂ​ക്ക​ളം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ക​ഥ​ക​ളി​യു​ടെ​യും ചു​ണ്ട​ൻ​വ​ള്ള​ത്തി​ന്റെ​യും രൂ​പ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ പൂ​ക്ക​ളം മാ​ലി​ന്യ​ങ്ങ​ൾ ശ​രി​യാ​യ രീ​തി​യി​ൽ കൈ​കാ​ര്യം ചെ​യ്താ​ൽ അ​വ​യ്ക്ക് എ​ങ്ങ​നെ മൂ​ല്യ​മു​ള്ള സൃ​ഷ്ടി​ക​ളാ​യി മാ​റാ​നാ​കു​മെ​ന്ന സ​ന്ദേ​ശ​വും ന​ൽ​കു​ന്നു. ‘‘ന​മ്മു​ടെ മാ​ലി​ന്യം, ന​മ്മു​ടെ ഉ​ത്ത​ര​വാ​ദി​ത്വം” എ​ന്ന സ​ന്ദേ​ശ​മാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്. വേ​സ്റ്റ് ടു ​ആ​ർ​ട്ട് പൂ​ക്ക​ളം കോ​ട്ട​ക്കു​ന്നി​ൽ ഈ ​മാ​സം 31 വ​രെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് കാ​ണാ​ൻ അ​വ​സ​ര​മു​ണ്ട്.