മ​ല​പ്പു​റ​ത്ത് ക​രു​ത്തു​കാ​ട്ടാ​ൻ കു​ഞ്ഞാ​ലി​ക്കു​ട്ടി


മ​ല​പ്പു​റം: മു​സ്​​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വു​മാ​യ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ ക​ട​ന്നു​വ​ര​വോ​ടെ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ​ത്തി​ൽ ശ്ര​ദ്ധാ​കേ​ന്ദ്ര​ങ്ങ​ളി​ൽ​പ്പെ​ട്ട മ​ണ്ഡ​ല​ങ്ങ​ളി​ലൊ​ന്നാ​യി മ​ല​പ്പു​റം മാ​റി. ലീ​ഗി​ന്റെ മു​ഖ്യ മു​ഖ​ങ്ങ​ളി​ലൊ​ന്നാ​യ കു​ഞ്ഞാ​ലി​ക്കു​ട്ടി ത​ന്നെ മ​ല​പ്പു​റം ജി​ല്ല​യു​ടെ ആ​സ്ഥാ​ന മ​ണ്ഡ​ല​ത്തി​ൽ അ​ങ്ക​ത്തി​ന് ഇ​റ​ങ്ങു​മ്പോ​ൾ ഉ​യ​ർ​ന്ന ഭൂ​രി​പ​ക്ഷ​ത്തി​ൽ കു​റ​ഞ്ഞ​തൊ​ന്നും പാ​ർ​ട്ടി നേ​തൃ​ത്വ​വും അ​ണി​ക​ളും പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല. ഭൂ​രി​പ​ക്ഷം റെ​ക്കോ​ർ​ഡ് തി​രു​ത്തു​മോ എ​ന്നാ​ണ് യു.​ഡി.​എ​ഫ് ഉ​റ്റു​നോ​ക്കു​ന്ന​ത്.

ആ​ര് ജ​യി​ക്കു​മെ​ന്ന ച​ർ​ച്ച ത​ന്നെ അ​പ്ര​ക്ത​മാ​ക്കും വി​ധ​മാ​ണ് പാ​ർ​ട്ടി​ക്ക് മ​ണ്ഡ​ല​ത്തി​ലു​ള്ള ക​രു​ത്ത്. ഇ​ക്ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ണ്ഡ​ല​ത്തി​ലെ ന​ഗ​ര-​ഗ്രാ​മ ത​ല​ങ്ങ​ളി​ലെ യു.​ഡി.​എ​ഫി​ന്റെ വ​ലി​യ മു​ന്നേ​റ്റം ഇ​തി​ന് തെ​ളി​വാ​ണ്. നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന വാ​ർ​ഡു​ക​ളേ​ക്കാ​ൾ അ​ധി​കം പി​ടി​ച്ചാ​ണ് യു.​ഡി.​എ​ഫ് ത​ദ്ദേ​ശ​ത്തി​ൽ മു​ന്നേ​റ്റ​മു​ണ്ടാ​ക്കി​യ​ത്.

മ​ല​പ്പു​റ​ത്ത് നി​ന്ന് മൂ​ന്ന് ത​വ​ണ ജ​ന​വി​ധി തേ​ടി​യ പി. ​ഉ​ബൈ​ദു​ല്ല മാ​റി​യ​തോ​ടെ വേ​ങ്ങ​ര​യി​ൽ​നി​ന്ന് ചു​വ​ട് മാ​റ്റി ത​ന്റെ പ​ഴ​യ ത​ട്ട​ക​ത്തി​ലാ​ണ് ഇ​ത്ത​വ​ണ കു​ഞ്ഞാ​ലി​ക്കു​ട്ടി വീ​ണ്ടു​മി​റ​ങ്ങു​ന്ന​ത്. മ​ല​പ്പു​റ​ത്ത് നി​ന്ന് മൂ​ന്നാം ത​വ​ണ​യാ​ണ് അ​ദ്ദേ​ഹം ജ​ന​വി​ധി തേ​ടു​ന്ന​ത്. 1982ലാ​യി​രു​ന്നു നി​യ​മ​സ​ഭ​യി​ലേ​ക്ക് ആ​ദ്യ​മാ​യി മ​ല​പ്പു​റ​ത്ത് അ​ങ്ക​ത്തി​ന് ഇ​റ​ങ്ങി​യ​ത്. 1987ലും ​മ​ത്സ​രി​ച്ച് ക​രു​ത്ത് കാ​ട്ടി.

1957ൽ ​രൂ​പ​വ​ത്ക​ര​ണ​കാ​ലം തൊ​ട്ട് ലീ​ഗ​ല്ലാ​ത്ത ഒ​രു പാ​ർ​ട്ടി​യും ജ​യി​ക്കാ​ത്ത അ​പൂ​ർ​വം മ​ണ്ഡ​ല​ങ്ങ​ളി​ലൊ​ന്നാ​ണ് മ​ല​പ്പു​റം. മ​ണ്ഡ​ല​ത്തി​ന് കീ​ഴി​ലെ ഓ​രോ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും കോ​ണി ചി​ഹ്ന​വു​മാ​യി ശ​ക്ത​മാ​യ പ്ര​ചാ​ര​ണ​വു​മാ​യി മു​ന്നോ​ട്ട് പോ​കു​ക​യാ​ണ് കു​ഞ്ഞാ​ലി​ക്കു​ട്ടി​യും യു.​ഡി.​എ​ഫും. ക​രു​ത്ത​റി​യി​ക്കാ​ൻ സ്ഥാ​നാ​ർ​ഥി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡ്ഷോ​ക​ളു​മു​ണ്ട്.

എ​ൽ.​ഡി.​എ​ഫി​ൽ മ​ല​പ്പു​റ​ത്ത് സി.​പി.​എ​മ്മാ​യി​രു​ന്നു 2021ൽ ​മ​ത്സ​രി​ച്ചി​രു​ന്ന​ത്. ഇ​ത്ത​വ​ണ കോ​ട്ട​ക്ക​ൽ സി.​പി.​എം ഏ​റ്റെ​ടു​ത്ത്, മ​ല​പ്പു​റം എ​ൻ.​സി.​പി​ക്ക് ന​ൽ​കി. എ​ൻ.​സി.​പി (എ​സ്) സ്ഥാ​നാ​ർ​ഥി കെ.​ടി. മു​ജീ​ബാ​ണ് ഇ​ട​തി​നാ​യി ജ​ന​വി​ധി തേ​ടു​ന്ന​ത്. പു​തു​മു​ഖ​മാ​യ മു​ജീ​ബി​ലൂ​ടെ, ‘കാ​ഹ​ളം മു​ഴ​ക്കു​ന്ന മ​നു​ഷ്യ’​ന്റെ ചി​ഹ്ന​വു​മാ​യി മാ​റ്റം സൃ​ഷ്ടി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് എ​ൽ.​ഡി.​എ​ഫ്. കു​ടും​ബ​യോ​ഗ​ങ്ങ​ളും ക​ൺ​വെ​ൻ​ഷ​നു​ക​ളും റാ​ലി​ക​ളു​മാ​യി ഇ​ട​തു സ്ഥാ​നാ​ർ​ഥി പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ക്കു​ക​യാ​ണ്. മാ​റ്റ​ത്തി​ന് ഒ​രു വോ​ട്ട് തേ​ടി​യാ​ണ് ഇ​ട​തു​പ​ക്ഷം വോ​ട്ട​ർ​മാ​രെ കാ​ണു​ന്ന​ത്. വോ​ട്ടു​നി​ല ഉ​യ​ർ​ത്തി ക​രു​ത്ത് വ​ർ​ധി​പ്പി​ക്കാ​ൻ എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി അ​ശ്വ​തി ഗു​പ്ത കു​മാ​ർ താ​മ​ര ചി​ഹ്ന​വു​മാ​യു​ണ്ട്. കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്റെ വി​ക​സ​ന ന​യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് എ​ൻ.​ഡി.​എ പ്ര​ചാ​ര​ണം. കൂ​ടാ​തെ എ​സ്.​ഡി.​പി.​ഐ, ആം ​ആ​ദ്മി പാ​ര്‍ട്ടി സ്ഥാ​നാ​ർ​ഥി​ക​ളും ജ​ന​വി​ധി തേ​ടു​ന്നു​ണ്ട്.