ഛർ​ദി​യെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രു​ന്ന വി​ദ്യാ​ർ​ഥി മ​രി​ച്ചു; ‘മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല’



പാ​ല​ക്കാ​ട്: ഛർ​ദി​യെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രു​ന്ന വി​ദ്യാ​ർ​ഥി മ​രി​ച്ചു. കു​ഴ​ൽ​മ​ന്ദം സി.​എ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യും നൊ​ച്ചു​ള്ളി​പ്പാ​ലം കോ​ക്കാ​ട് ക​വ​റ​ത്ത​റ വീ​ട്ടി​ൽ വി​നോ​ദ്, ബി​ന്ദു ദ​മ്പ​തി​ക​ളു​ടെ മ​ക​നു​മാ​യ മി​ഥു​നാ​ണ് (13) മ​രി​ച്ച​ത്.

എ​ട്ടി​നാ​ണ് ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. അ​സു​ഖം മൂ​ർ​ച്ഛി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് 12ന് ​തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചി​കി​ത്സ​യി​ലി​രി​ക്കെ ശ​നി​യാ​ഴ്ച​യാ​ണ് മ​രി​ച്ച​ത്. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല. വീ​ടി​നു സ​മീ​പ​ത്തെ കു​ള​ത്തി​ലെ വെ​ള്ളം വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ട്. അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​ര​മാ​ണെ​ന്ന് സം​ശ​യ​മു​ണ്ട്. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക്കു​ശേ​ഷ​മെ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ എ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.