പ്ര​ണ​യ​വി​വാ​ഹ​ത്തി​നൊ​ടു​വി​ൽ ഫാ​ത്തി​മ​യു​ടെ അ​ന്ത​ക​നാ​യി ഭ​ർ​ത്താ​വ് മു​ഹ​മ്മ​ദ്

പൊ​ന്നാ​നി: പൊ​ന്നാ​നി മ​ര​ക്ക​ട​വി​ലെ അ​യ​ൽ​വാ​സി​ക​ൾ ഫി​ഷ​ർ​മെ​ൻ ഭ​വ​ന​സ​മു​ച്ച​യ​ത്തി​ലും സ​മീ​പ​വാ​സി​ക​ളാ​യി എ​ത്തി​യ​പ്പോ​ൾ മൊ​ട്ടി​ട്ട​താ​യി​രു​ന്നു ഫാ​ത്തി​മ​യു​ടെ​യും മു​ഹ​മ്മ​ദി​ന്റെ​യും പ്ര​ണ​യം. വീ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പു​ക​ൾ​ക്കി​ട​യി​ലാ​ണ് ഒ​ന്ന​ര വ​ർ​ഷം മു​മ്പ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്. സ്നേ​ഹ​ത്തോ​ടെ ക​ഴി​ഞ്ഞി​രു​ന്ന ദ​മ്പ​തി​ക​ൾ​ക്കി​ട​യി​ൽ മാ​സ​ങ്ങ​ളാ​യി കു​ടും​ബ​പ്ര​ശ്ന​ങ്ങ​ൾ ഉ​ട​ലെ​ത്തു. ഒ​ടു​വി​ൽ ക​ഴു​ത്തി​ൽ ഷാ​ളി​ട്ടു​മു​റു​ക്കി കൊ​ന്ന് മു​ഹ​മ്മ​ദ് ഫാ​ത്തി​മ​യു​ടെ അ​ന്ത​ക​നാ​യി. ഇ​വ​ർ ത​മ്മി​ലു​ള്ള പ്ര​ശ്നം ഒ​രാ​ഴ്ച മു​മ്പ് പ​രാ​തി​യാ​യി പൊ​ന്നാ​നി പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യി​രു​ന്നു. പ്ര​ശ്ന​ങ്ങ​ൾ​ക്ക് താ​ൽ​ക്കാ​ലി​ക പ​രി​ഹാ​ര​മു​ണ്ടാ​ക്കി ഇ​രു​വ​രെ​യും പ​റ​ഞ്ഞ​യ​ച്ചി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ൽ ഫാ​ത്തി​മ​യെ വീ​ട്ടി​ൽ നി​ന്ന് വി​ളി​ച്ചി​റ​ക്കി ക​ട​പ്പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​യ മു​ഹ​മ്മ​ദ് ക​ഴു​ത്തി​ൽ ഷാ​ൾ മു​റു​ക്കി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഫാ​ത്തി​മ​യു​ടെ വീ​ട്ടി​ൽ​നി​ന്ന് കു​ഞ്ഞി​നെ ത​ന്റെ വീ​ട്ടി​ൽ കൊ​ണ്ടു​വ​ന്ന് ഏ​ൽ​പ്പി​ച്ച​ശേ​ഷം മു​ഹ​മ്മ​ദ് മു​ങ്ങി. പ​ര​പ്പ​ന​ങ്ങാ​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം ട്രെ​യി​നി​നു മു​ന്നി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് മു​ഹ​മ്മ​ദ് പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്.

നാ​ടു​ണ​ർ​ന്ന​ത് ദു​ര​ന്ത​വാ​ർ​ത്ത കേ​ട്ട്

പൊ​ന്നാ​നി: രാ​വി​ലെ ബീ​ച്ചി​ലെ​ത്തി​യ സ്ത്രീ​ക​ളാ​ണ് മൃ​ത​ദേ​ഹം തെ​രു​വു​നാ​യ്ക്ക​ൾ ക​ടി​ച്ചു​വ​ലി​ക്കു​ന്ന​ത് ക​ണ്ട​ത്. ദൃ​ശ്യം ക​ണ്ട് ഇ​വ​ർ ബ​ഹ​ളം​വെ​ച്ച​തോ​ടെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഓ​ടി​യെ​ത്തി​യ​തോ​ടെ​യാ​ണ് കൊ​ല​പാ​ത​ക വി​വ​രം പൊ​ലീ​സി​ൽ അ​റി​യി​ച്ച​ത്. തു​ട​ക്ക​ത്തി​ൽ​ത​ന്നെ കൊ​ല​പാ​ത​ക​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ന്ന​ത്. പൊ​ന്നാ​നി​യി​ലും സ​മീ​പ സ്റ്റേ​ഷ​നു​ക​ളി​ലും മി​സി​ങ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​തി​രു​ന്ന​തി​നാ​ൽ ആ​രു​ടെ മൃ​ത​ദേ​ഹ​മെ​ന്ന് തി​രി​ച്ച​റി​യാ​നാ​യി​ല്ല.

ഉ​ച്ച​യോ​ടെ​യാ​ണ് ബ​ന്ധു​ക്ക​ൾ ഫാ​ത്തി​മ​യു​ടെ മൃ​ത​ദേ​ഹ​മെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഫാ​ത്തി​മ​യു​ടെ ഭ​ർ​ത്താ​വ് സ്ഥ​ല​ത്തി​ല്ലെ​ന്ന് ബോ​ധ്യ​മാ​യ​തോ​ടെ മു​ഹ​മ്മ​ദി​ന്റെ കൊ​ല​പാ​ത​ക​ത്തി​ലെ പ​ങ്കി​നെ​ക്കു​റി​ച്ച് സം​ശ​യം ഉ​യ​ർ​ന്നു. ഇ​തി​നി​ടെ തി​രൂ​ർ ഡി​വൈ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സും ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​വും സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കി.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പ​ര​പ്പ​ന​ങ്ങാ​ടി​യി​ൽ നി​ന്ന് ഭ​ർ​ത്താ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. താ​ൻ ത​ന്നെ​യാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്ന് മു​ഹ​മ്മ​ദ് സ​മ്മ​തി​ച്ച​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.