ഓ​പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍; എം.​ഡി.​എം.​എ​യു​മാ​യി ല​ഹ​രി​ക്ക​ട​ത്ത് സം​ഘ​ത്തി​ലെ പ്ര​ധാ​നി പി​ടി​യി​ല്‍

അ​മീ​ര്‍

കൊ​ണ്ടോ​ട്ടി: വാ​ട​ക വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന എം.​ഡി.​എം.​എ ശേ​ഖ​ര​വു​മാ​യി കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യെ കൊ​ണ്ടോ​ട്ടി പൊ​ലീ​സ് പി​ടി​കൂ​ടി. ഓ​പ​റേ​ഷ​ന്‍ തൂ​ഫാ​ന്റെ ഭാ​ഗ​മാ​യി ഐ​ക്ക​ര​പ്പ​ടി​യി​ല്‍ പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കു​റ്റ്യാ​ടി ആ​ശാ​രി​ക്ക​ണ്ടി അ​മീ​ര്‍ (41) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ​രി​ശോ​ധ​ന​യി​ല്‍ 19 ഗ്രാം ​എം.​ഡി.​എം.​എ പി​ടി​ച്ചെ​ടു​ത്തു.

അ​ന്ത​ര്‍ സം​സ്ഥാ​ന ല​ഹ​രി​ക്ക​ട​ത്ത് സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​ണ് പി​ടി​യി​ലാ​യ അ​മീ​റെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് തൊ​ട്ടി​ല്‍പാ​ല​ത്ത് നി​ന്ന് എം.​ഡി.​എം.​എ പി​ടി​കൂ​ടി​യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ളി​വി​ല്‍ പോ​യ പ്ര​തി ഐ​ക്ക​ര​പ്പ​ടി​യി​ലെ വാ​ട​ക വീ​ട്ടി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്ന് അ​ന്ത​ര്‍ സം​സ്ഥാ​ന ല​ഹ​രി ക​ട​ത്ത് സം​ഘ​ത്തി​ലെ ക​ണ്ണി​ക​ളെ കു​റി​ച്ച് വ്യ​ക്ത​മാ​യ സൂ​ച​ന​ക​ള്‍ ല​ഭി​ച്ച​താ​യി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യ​ക്ത​മാ​ക്കി.

മ​ട്ട​ന്നൂ​ര്‍ പേ​രാ​മ്പ്ര, വ​ര്‍ക്ക​ല, തൊ​ട്ടി​ല്‍പാ​ലം തു​ട​ങ്ങി സം​സ്ഥാ​ന​ത്തെ വി​വി​ധ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ളി​ലെ പ്ര​തി കൂ​ടി​യാ​ണ് അ​മീ​ര്‍. ജി​ല്ല പോ​ലീ​സ് മേ​ധാ​വി ചൈ​ത്ര തെ​രേ​സാ ജോ​ണി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കൊ​ണ്ടോ​ട്ടി എ.​എ​സ്.​പി കാ​ര്‍ത്തി​ക് ബാ​ല​കു​മാ​ര്‍, കൊ​ണ്ടോ​ട്ടി ഇ​ന്‍സ്പ​ക്ട​ര്‍ കെ. ​അ​നു​ദാ​സ്, സ​ബ് ഇ​ന്‍സ്പ​ക്ട​ര്‍ എം.​എ​സ്. സ​ത്യ​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഡാ​ന്‍സാ​ഫ് ടീം ​അം​ഗ​ങ്ങ​ളാ​യ സ​ഞ്ജീ​വ്, മു​സ്ത​ഫ, സു​ബ്ര​ഹ്‌​മ​ണ്യ​ന്‍, സ​ബീ​ഷ്, ര​തീ​ഷ് എ​ന്നി​വ​രും കൊ​ണ്ടോ​ട്ടി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ പൊ​ലീ​സ് ഓ​ഫി​സ​ര്‍മാ​രാ​യ അ​ബ്ദു​ല്ല ബാ​ബു, അ​ജി​ത്ത് എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി കേ​സി​ല്‍ തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.