പൊലീസ് അസോ. മുൻ സംസ്ഥാന സെക്രട്ടറി കെ.ടി. സൈദ് നിര്യാതനായി

പെരിന്തൽമണ്ണ: പൊലീസ് അസോസിയേഷൻ മുൻ സംസ്ഥാന സെക്രട്ടറി കണ്ണംതൊടി സൈദ് (81) നിര്യാതനായി. പരേതനായ കെ.ടി. കുഞ്ഞിമൂസ ഹാജിയുടെ മകനാണ്. 1979ൽ പൊലീസ് അസോസിയേഷൻ രൂപവത്കരിച്ചപ്പോൾ സ്ഥാപക നേതാവായിരുന്നു.

ഭാര്യമാർ: പരേതയായ ഫാത്തിമാബി, സലീന പാലഞ്ചേരി. മക്കൾ: ഷെഫീന (റിട്ട. അധ്യാപിക), അഡ്വ. ഷഹനാസ് ബീഗം, ഷാഹുൽ ഹമീദ്. മരുമക്കൾ: പരേതനായ മൂത്തേടത്ത് അബ്‌ദുൽ റഷീദ്, സുബൈർ, (റിട്ട . എൽ.ഐ.സി, വൈക്കം), റജീന പൊതുവാച്ചോല.

മയ്യിത്ത് നമസ്ക്കാരം നാളെ (19.6.26 – വെള്ളി) രാവിലെ 9.30ന് പാതായ്ക്കര ജുമാ മസ്ജിദിൽ. തുടർന്ന് ടൗൺ പള്ളിയുടെ പാതായ്ക്കരയിലെ ഖബർസ്ഥാനിൽ ഖബറടക്കും.