നെ​ടു​വ സി.​എ​ച്ച്.​സി​യി​ലെ അ​പ​ക​ട ഭീ​ഷ​ണി​യാ​യ വാ​ട്ട​ർ ടാ​ങ്ക് കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കി

പ​ര​പ്പ​ന​ങ്ങാ​ടി: ഏ​തു സ​മ​യ​വും നി​ലം​പൊ​ത്താ​വു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്ന നെ​ടു​വ സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്റെ വാ​ട്ട​ർ ടാ​ങ്ക് കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കി. ദ്ര​വി​ച്ചു​നി​ന്ന ഈ ​കോ​ൺ​ക്രീ​റ്റ് കെ​ട്ടി​ട​ത്തെ​കു​റി​ച്ച് ‘മാ​ധ്യ​മം’ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. അ​തേ​സ​മ​യം, സി.​എ​ച്ച്.​സി നെ​ടു​വ​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​വും പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്ത​ലും സം​ബ​ന്ധി​ച്ച അ​ധി​കൃ​ത​ർ പ്ര​ത്യേ​ക യോ​ഗം സം​ഘ​ടി​പ്പി​ച്ചു. പ​ര​പ്പ​ന​ങ്ങാ​ടി മു​നി​സി​പ്പാ​ലി​റ്റി​യു​ടെ കീ​ഴി​ലു​ള്ള സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​മാ​യ (സി.​എ​ച്ച്.​സി) നെ​ടു​വ​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​വും ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത​യും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​ത് ല​ക്ഷ്യ​മാ​ക്കി​യാ​ണ് പ്ര​ത്യേ​ക​യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത​ത്. ആ​ശു​പ​ത്രി​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ക, രോ​ഗി​ക​ൾ​ക്ക് മി​ക​ച്ച സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ക, വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ക്കു​ക, ആ​ശു​പ​ത്രി വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കു​ക തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്തു. ആ​ശു​പ​ത്രി​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നാ​യി വി​വി​ധ നി​ർ​ദേ​ശ​ങ്ങ​ൾ ഉ​യ​ർ​ന്നു.