കേരള ബ്ലാസ്റ്റേഴ്സിന് ഇനി പുതിയ ഉടമകൾ; വിദേശ മലയാളി സംരംഭകൻ ഉൾപ്പെടുന്ന കൺസോർഷ്യം ഏറ്റെടുക്കും

കൊ​ച്ചി: സാ​മ്പ​ത്തി​ക ത​ക​ർ​ച്ച​യി​ൽ വ​ല​യു​ന്ന കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് ര​ക്ഷ​ക​രാ​യി പു​തി​യ ഉ​ട​മ​ക​ൾ. പ​ത്തോ​ളം ആ​ളു​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന എ​ൻ.​ആ​ർ.​ഐ ക​ൺ​സോ​ർ​ഷ്യ​ത്തി​ന് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം കൈ​മാ​റി. ഇ​തു സം​ബ​ന്ധി​ച്ചി​ട്ടു​ള്ള ധാ​ര​ണാ​പ​ത്രം ഇ​രു​കൂ​ട്ട​രും ഒ​പ്പി​ട്ടു. എ​ന്നാ​ൽ പു​തി​യ ഉ​ട​മ​ക​ളെ കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ടു​ത്ത ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ലേ പു​റ​ത്തു​വ​രൂ. പൂ​ർ​ണ​തോ​തി​ലാ​ണ് ടീ​മി​നെ പു​തി​യ ബി​സി​ന​സ് ടീം ​ഏ​റ്റെ​ടു​ക്കു​ന്ന​ത്. 120 മു​ത​ൽ 150 കോ​ടി രൂ​പ​ക്കാ​ണ് ടീ​മി​നെ കൈ​മാ​റു​ക​യെ​ന്നാ​ണ് സൂ​ച​ന. തു​ക കൈ​മാ​റ​ലും മ​റ്റു ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി ഒ​രാ​ഴ്ച​ക്ക​കം ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ക്കും.

ഒ​രു പ്ര​വാ​സി മ​ല​യാ​ളി​യു​ൾ​പ്പെ​ടെ സം​ഘ​ത്തി​ലു​ണ്ടെ​ന്നും ഇ​ദ്ദേ​ഹം ത​ന്നെ​യാ​ണ് കെ.​ബി.​എ​ഫ്.​സി വാ​ങ്ങാ​നു​ള്ള തീ​രു​മാ​ന​ത്തി​ന് മു​ൻ​കൈ​യെ​ടു​ത്ത​തെ​ന്നു​മാ​ണ് വി​വ​രം. ആ​ന്ധ്ര​പ്ര​ദേ​ശ് ആ​സ്ഥാ​ന​മാ​യു​ള്ള മാ​ഗ്നം ഗ്രൂ​പ്പി​നു കീ​ഴി​ൽ മാ​ഗ്നം സ്പോ​ർ​ട്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ആ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ഉ​ട​മ​ക​ൾ. ഡ​യ​റ​ക്ട​ർ നി​ഖി​ൽ ഭ​ര​ദ്വാ​ജും സി.​ഇ.​ഒ അ​ഭി​ക് ചാ​റ്റ​ർ​ജി​യു​മാ​ണ്. ക്ല​ബി​ന് പു​തി​യ ഉ​ട​മ​ക​ൾ വ​രി​ക​യാ​ണെ​ങ്കി​ലും ഭ​ര​ണ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ലെ​യും മ​റ്റും സൗ​ക​ര്യം പ​രി​ഗ​ണി​ച്ച് കു​റ​ച്ചു കാ​ല​ത്തേ​ക്ക് അ​ഭി​ക് ത​ന്നെ​യാ​യി​രി​ക്കും സി.​ഇ.​ഒ​യെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

നി​ല​വി​ൽ അ​ഡ്രി​യാ​ൻ ലൂ​ണ ഉ​ൾ​പ്പെ​ടെ 13 താ​ര​ങ്ങ​ളാ​ണ് ടീ​മി​ലു​ള്ള​ത്. ഇ​ന്തോ​നേ​ഷ്യ​ൻ ടീ​മി​ലേ​ക്ക് ലോ​ൺ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​യ ടീം ​ക്യാ​പ്റ്റ​നും ഉ​റു​ഗ്വേ​ക്കാ​ര​നു​മാ​യ ലൂ​ണ മാ​ത്ര​മാ​ണ് ടീ​മി​ൽ അ​വ​ശേ​ഷി​ക്കു​ന്ന വി​ദേ​ശ​താ​രം. ഐ.​എ​സ്.​എ​ൽ പു​തി​യ സീ​സ​ൺ ആ​രം​ഭി​ക്കാ​ൻ അ​ധി​കം സ​മ​യ​മി​ല്ലെ​ന്നി​രി​ക്കേ, പു​തി​യ ഉ​ട​മ​സ്ഥ സം​ഘം വ​രു​മ്പോ​ൾ വ​രു​ന്ന സീ​സ​ണി​ലേ​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ സം​ബ​ന്ധി​ച്ചും പ്ര​തീ​ക്ഷ​ക​ൾ വ​ർ​ധി​ക്കു​ക​യാ​ണ്. ടീ​മി​ലേ​ക്ക് പു​തി​യ താ​ര​ങ്ങ​ളെ ക​ണ്ടു​വെ​ച്ചി​ട്ടു​ണ്ടെ​ന്നും പു​തി​യ, മി​ക​ച്ച ടീ​മി​നെ ഒ​രു​ക്കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണെ​ന്നും സൂ​ച​ന​ക​ളു​ണ്ട്.