അണിഞ്ഞൊരുങ്ങി കൊല്ലങ്കോട്; സന്ദർശകരേറുന്നു

ഓണാവധിക്ക് കൊല്ലങ്കോട്ടെ പ്രകൃതി ഭംഗി കാണാനെത്തിയവരുടെ തിരക്ക്
കൊല്ലങ്കോട്: കൊല്ലങ്കോടിന്റെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്. ഓണാവധി തുടങ്ങിയ ശേഷം കേരളത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ളവർ ഇങ്ങോട്ടേക്ക് എത്തുന്നുണ്ട്. തമിഴ്നാട്ടിൽനിന്നും ഉത്തരേന്ത്യയിൽനിന്നു പോലും വിനോദ സഞ്ചാരികൾ കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലങ്കോടെത്തി.
കുടിലിടം, താമരപ്പാടം, ചിങ്ങൻചിറ, ചുള്ളിയാർ ഡാം, വെള്ളരി മേട് തുടങ്ങിയ പ്രദേശങ്ങളിലാണ് സഞ്ചാരികൾ കൂടുതലായി എത്തുന്നത്. നെൽപാടങ്ങളിൽ ചെണ്ടുമല്ലി പൂക്കൾ, വാടാമല്ലി, സൂര്യകാന്തി, മല്ലി, റോസ് തുടങ്ങിയ നിരവധി ചെടികൾ പൂത്തിനിൽക്കുന്നത് ആരേയും ആകർഷിക്കും.
സഞ്ചാരികളുടെ വരവ് വർധിക്കുന്നതിനനുസരിച്ച് റോഡ് വികസനം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ കാര്യക്ഷ മമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
