38 തദ്ദേശ വാർഡുകൾ ഇന്ന്​ ബൂത്തിലേക്ക്; 126 സ്ഥാ​നാ​ർ​ഥി​ക​ൾ ജ​ന​വി​ധി തേ​ടും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ 12 ജി​ല്ല​ക​ളി​ലെ 38 ത​ദ്ദേ​ശ വാ​ർ​ഡു​ക​ളി​ലേ​ക്ക് തി​ങ്ക​ളാ​ഴ്ച ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്. വോ​ട്ടെ​ടു​പ്പി​നു​ള്ള എ​ല്ലാ​ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ എ​ൻ. ശേ​ഷാ​ദ്രി​നാ​ഥ​ൻ അ​റി​യി​ച്ചു. രാ​വി​ലെ ഏ​ഴു​മു​ത​ൽ വൈ​കി​ട്ട് ആ​റു​വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. കൊ​ല്ലം, ആ​ല​പ്പു​ഴ ഒ​ഴി​കെ​യു​ള്ള 12 ജി​ല്ല​ക​ളി​ലാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്.

126 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. ഇ​തി​ൽ 64 പേ​ർ പു​രു​ഷ​ന്മാ​രും 62 പേ​ർ സ്ത്രീ​ക​ളു​മാ​ണ്. പാ​ല​ക്കാ​ട് ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ- 23 പേ​ർ.

കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, പാ​സ്‌​പോ​ർ​ട്ട്, ഡ്രൈ​വി​ങ് ലൈ​സ​ൻ​സ്, പാ​ൻ കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ്, ഫോ​ട്ടോ പ​തി​ച്ച എ​സ്‌.​എ​സ്‌.​എ​ൽ.​സി ബു​ക്ക്, ദേ​ശീ​യ​കൃ​ത ബാ​ങ്ക്/​പോ​സ്റ്റ് ഓ​ഫി​സി​ൽ​നി​ന്ന് ആ​റു​മാ​സ​ത്തി​ന​കം ല​ഭി​ച്ച ഫോ​ട്ടോ പ​തി​ച്ച പാ​സ്‌​ബു​ക്ക്, കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ഔ​ദ്യോ​ഗി​ക തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് എ​ന്നി​വ വോ​ട്ട​ർ​മാ​ർ​ക്ക് തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി ഉ​പ​യോ​ഗി​ക്കാം. സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ജീ​വ​ന​ക്കാ​ർ, എം.​എ​ൽ.​എ​മാ​ർ, എം.​പി​മാ​ർ എ​ന്നി​വ​രു​ടെ ഫോ​ട്ടോ പ​തി​ച്ച ഔ​ദ്യോ​ഗി​ക തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ളും ഇ​ത്ത​വ​ണ അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​ഗ​സ്റ്റ് 19ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച പു​തു​ക്കി​യ വോ​ട്ട​ർ പ​ട്ടി​ക അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്.

പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ൽ വീ​ഡി​യോ​ഗ്രാ​ഫി​യും പ്ര​ത്യേ​ക പൊ​ലീ​സ് സു​ര​ക്ഷ​യും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വോ​ട്ടെ​ണ്ണ​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കും. സ്ഥാ​നാ​ർ​ഥി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വി​ന്റെ ക​ണ​ക്ക് ഒ​ക്ടോ​ബ​ർ 29ന​കം ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ സെ​ക്ര​ട്ട​റി​മാ​ർ​ക്ക് സ​മ​ർ​പി​ക്ക​ണ​മെ​ന്നും ക​മീ​ഷ​ൻ അ​റി​യി​ച്ചു.