കണ്ണൂര്‍ ദസറയില്‍ അനുമതി നിഷേധിച്ചതായി കണ്ണൂര്‍ ശ്രീലത

ക​ണ്ണൂ​ര്‍: ന​വ​രാ​ത്രി ആ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ര്‍ കോ​ര്‍പ​റേ​ഷ​ന്‍ ന​ട​ത്തു​ന്ന ക​ണ്ണൂ​ര്‍ ദ​സ​റ​യി​ല്‍ സി​നി​മ-​സീ​രി​യ​ല്‍ ന​ടി ക​ണ്ണൂ​ര്‍ ശ്രീ​ല​ത​ക്കും സം​ഘ​ത്തി​നും പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കാ​ന്‍ അ​നു​മ​തി നി​ഷേ​ധി​ച്ച​താ​യി പ​രാ​തി. ദ​സ​റ​യി​ല്‍ പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കാ​നു​ള്ള അ​പേ​ക്ഷ ആ​ഗ​സ്റ്റി​ല്‍ ത​ന്നെ മേ​യ​ര്‍ക്ക് ന​ല്‍കി​യ​താ​ണെ​ന്ന് ശ്രീ​ല​ത പ​റ​ഞ്ഞു.

എ​ന്നാ​ല്‍ അ​പേ​ക്ഷ ക്ഷ​ണി​ക്കു​മ്പോ​ള്‍ ന​ല്‍കി​യാ​ല്‍ മ​തി​യെ​ന്ന് മേ​യ​ര്‍ പ​റ​ഞ്ഞു. സെ​പ്റ്റം​ബ​റി​ല്‍ വി​ജ്ഞാ​പ​നം വ​ന്ന​പ്പോ​ള്‍ അ​പ്ര​കാ​രം അ​പേ​ക്ഷ​യും ന​ല്‍കി. പ​ക്ക​മേ​ള​ക്കാ​ര​ട​ക്കം പ​ത്തു പേ​ര​ട​ങ്ങു​ന്ന ടീ​മി​ന് 15,000 രൂ​പ​യാ​ണ് പ്ര​തി​ഫ​ലം ആ​വ​ശ്യ​പ്പെ​ട്ട​ത്. 10 മി​നി​റ്റ് അ​നു​വ​ദി​ക്കാ​മെ​ന്നാ​ണ് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ച​ത്.

സ്റ്റേ​ജി​ല്‍ പ​ക്ക​മേ​ള​മ​ട​ക്കം എ​ല്ലാം സെ​റ്റ് ചെ​യ്യാ​ന്‍ ത​ന്നെ 10 മി​നി​റ്റ് വേ​ണം. അ​തി​നാ​ല്‍ അ​ര​മ​ണി​ക്കൂ​ര്‍ സ​മ​യം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ല​ക്ഷ​ങ്ങ​ള്‍ കൊ​ടു​ത്ത് സെ​ലി​ബ്രി​റ്റി​ക​ളെ കൊ​ണ്ടു​വ​ന്ന് ക​ണ്ണൂ​ര്‍ ദ​സ​റ ന​ട​ത്തു​മ്പോ​ള്‍ ക​ണ്ണൂ​രു​കാ​രാ​യ ക​ലാ​കാ​ര​ന്മാ​ര്‍ക്ക് വി​ല​ക്ക് ഏ​ര്‍പ്പെ​ടു​ത്തി​ക്കൊ​ണ്ട് കോ​ര്‍പ​റേ​ഷ​നി​ലെ ഒ​രു കോ​ക്ക​സ് ദ​സ​റ പ​രി​പാ​ടി ഹൈ​ജാ​ക്ക് ചെ​യ്യു​ക​യാ​ണെ​ന്ന് ക​ണ്ണൂ​ര്‍ ശ്രീ​ല​ത ആ​രോ​പി​ച്ചു.

സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ഷ​മീ​ര്‍ ബാ​ബു, ത​ബ​ലി​സ്റ്റ് രാ​ഗേ​ഷ് ഹ​രി​ശ്രീ, ഗി​രീ​ഷ് പ​ണി​ക്ക​ര്‍ എ​ന്നി​വ​രും വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.