പ്ര​തി​ക​ക്ക് സെ​ഞ്ച്വ​റി; ഇ​ന്ത്യ​ക്ക് ഒ​മ്പ​ത് വി​ക്ക​റ്റ് ജ​യം

വ​ഡോ​ദ​ര: ബൗ​ളി​ങ്ങി​ൽ ശ്രീ​ച​ര​ണി​യു​ടെ റെ​ക്കോ​ഡ് പ്ര​ക​ട​ന​വും, ബാ​റ്റി​ങ്ങി​ൽ ഓ​പ​ണ​ർ പ്ര​തി​ക റാ​വ​ലി​ന്റെ സെ​ഞ്ച്വ​റി ഇ​ന്നി​ങ്സും പി​റ​ന്ന പോ​രാ​ട്ട​ത്തി​ൽ സിം​ബാ​ബ്​‍വെ​ക്കെ​തി​രെ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്ക് ഒ​മ്പ​ത് വി​ക്ക​റ്റി​ന്റെ മി​ന്നും ജ​യം.

പ​ര​മ്പ​ര​യി​ലെ ആ​ദ്യ ഏ​ക​ദി​ന​ത്തി​ൽ ആ​ദ്യം ബാ​റ്റു​ചെ​യ്ത സിം​ബാ​ബ്​‍വെ 49.5 ഓ​വ​റി​ൽ 197 റ​ൺ​സി​ന് പു​റ​ത്താ​​യ​പ്പോ​ൾ 27.1 ഓ​വ​റി​ൽ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ല​ക്ഷ്യം ക​ണ്ടെ​ത്തി​യാ​യി​രു​ന്നു ഇ​ന്ത്യ​ൻ വി​ജ​യം. പ്ര​തി​ക റാ​വ​ൽ 96 പ​ന്തി​ൽ 100 റ​ൺ​സു​മാ​യി പു​റ​ത്താ​വാ​തെ നി​ന്നു. ക്യാ​പ്റ്റ​ൻ സ്മൃ​തി മ​ന്ദാ​ന (32) റ​ൺ​സെ​ടു​ത്തു. ഷ​ഫാ​ലി വ​ർ​മ (64 നോ​ട്ടൗ​ട്ട്) പ്ര​തി​ക​ക്ക് കൂ​ട്ടാ​യി ക്രീ​സി​ൽ ഉ​റ​ച്ചു നി​ന്നു.

ആ​ദ്യ ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ സിം​ബാ​ബ്​‍വെ​ക്കാ​യി ബി​ലോ​വ് ബി​സ 62 റ​ൺ​സെ​ടു​ത്ത് ടോ​പ് സ്കോ​റ​റാ​യി. 10 ഓ​വ​റി​ൽ 23 റ​ൺ​സ് വ​ഴ​ങ്ങി നാ​ലു വി​ക്ക​റ്റ് വീ​ഴ്ത്തി​യ ശ്രീ​ച​ര​ണി​യാ​ണ് സിം​ബാ​ബ്​‍വെ ന​ടു​വൊ​ടി​ച്ച​ത്. ക്രാ​ന്തി ഗൗ​ഡ് മൂ​ന്നും, ദീ​പ്തി ശ​ർ​മ ര​ണ്ടും വി​ക്ക​റ്റ് വീ​ഴ്ത്തി.