ഷിഗല്ല; അഞ്ചാംമൈലിലെ തട്ടുകടകൾക്കും ചായക്കടകൾക്കും കർശന നിയന്ത്രണം

അഞ്ചാംമൈൽ സായാഹ്ന ചായ കടകളിൽ ആരോഗ്യ പ്രവർത്തകർ പരിശോധന നടത്തുന്നു
നിലമ്പൂർ: അമരമ്പലത്തെ അഞ്ചാംമൈൽ മേഖലയിൽ നാലുവയസ്സു കാരിക്ക് ഷിഗല്ല സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രദേശത്തെ വൈകുന്നേര ചായക്കടകൾക്കും തട്ടുകടകൾക്കും ആരോഗ്യവകുപ്പ് കർശന നിയന്ത്രണം ഏർപ്പെടുത്തി. കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത കടയിൽനിന്ന് ഭക്ഷണം കഴിച്ച കുടുംബത്തിലെ കുട്ടിക്കാണ് രോഗം സ്ഥിരീകരി ച്ചത്.
ഭക്ഷ്യവിഷബാധയെ തുടർന്ന് വ്യാഴാഴ്ച തന്നെ ഈ കട അധികൃതർ പൂട്ടിച്ചിരുന്നു. പ്രദേശത്തെ കടകളിലെ ശുചിത്വം, മാലിന്യ സംസ്കരണ സം വിധാനങ്ങൾ എന്നിവ അധികൃതർ പരിശോധിച്ചു. കുടിവെള്ള സാമ്പിളുകൾ പരിശോധനക്കായി ശേഖരിച്ചു. പരിശോധനയുടെ അടിസ്ഥാനത്തിൽ പ്രദേശ ത്തെ കടകൾക്ക് വെള്ളിയാഴ്ച നോട്ടീസ് നൽകിയിട്ടുണ്ട്. മാനദണ്ഡ ങ്ങൾ പാലിക്കാത്തതും വീഴ്ചകൾ വരുത്തിയതുമായ സ്ഥാപനങ്ങൾ ശനിയാഴ്ച പൂട്ടാനുള്ള ഉത്തരവ് നൽകുമെന്ന് അധികൃതർ വ്യക്തമാക്കി.
ഹെൽത്ത് ഇൻസ്പെക്ടർ ഗോകുൽ ദാസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെ ക്ടർമാരായ വി. മനൂപ്, ജിജി വർഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിൽ പഞ്ചായത്തിലെ മുഴുവൻ ഭക്ഷ്യവിതരണ സ്ഥാപനങ്ങളിലും പരിശോധന വ്യാപിപ്പിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
പഞ്ചായത്തും ആരോഗ്യവകുപ്പും ജാഗ്രത പാലിക്കണം -പരിഷത്ത്
പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്തിലെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച നിരവധി പേർക്ക് ഭക്ഷ്യ വിഷബാധയേറ്റ സാഹചര്യത്തിൽ, പഞ്ചായത്തും ആരോഗ്യവകുപ്പും അതീവ ജാഗ്രത പുലർത്തണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പൂക്കോട്ടുംപാടം യൂനിറ്റ് ആവശ്യപ്പെട്ടു.
സ്ഥിരം ഹോട്ടലുകൾക്ക് പുറമെ പ്രദേശത്ത് വ്യാപകമാകുന്ന സായാഹ്ന ഭക്ഷണശാലകളിലും തട്ടുകടകളിലും തുടർച്ചയായ ആരോഗ്യ പരിശോധന നടത്തി പൊതുജന സുരക്ഷ ഉറപ്പാക്കണം.
മഞ്ഞപ്പിത്തം, ഷിഗെല്ല പോലുള്ള പകർച്ചവ്യാധികൾ തടയുന്നതിനാവ ശ്യമായ ബോധവൽക്കരണവും ജാഗ്രതാ നിർദേശങ്ങളും ഭക്ഷണ വ്യാപാരി കളിലും പൊതുജനങ്ങളിലും എത്തിക്കണമെന്നും യൂനിറ്റ് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് യു. ഉഷാകുമാരി, സെക്രട്ടറി കെ. രാജേന്ദ്രൻ, പി. സജിൻ, കെ. ലിനീഷ്, കെ.പി. വിനോദ്, കെ.വി. കൃഷ്ണകുമാർ, എം.പി. പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു.
