ഷിഗല്ല; അഞ്ചാംമൈലിലെ തട്ടുകടകൾക്കും ചായക്കടകൾക്കും കർശന നിയന്ത്രണം

അ​ഞ്ചാം​മൈ​ൽ സാ​യാ​ഹ്ന ചാ​യ ക​ട​ക​ളി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

നി​ല​മ്പൂ​ർ: അ​മ​ര​മ്പ​ല​ത്തെ അ​ഞ്ചാം​മൈ​ൽ മേ​ഖ​ല​യി​ൽ നാ​ലു​വ​യ​സ്സു കാ​രി​ക്ക് ഷി​ഗ​ല്ല സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തെ വൈ​കു​ന്നേ​ര ചാ​യ​ക്ക​ട​ക​ൾ​ക്കും ത​ട്ടു​ക​ട​ക​ൾ​ക്കും ആ​രോ​ഗ്യ​വ​കു​പ്പ് ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ ദി​വ​സം ഭ​ക്ഷ്യ​വി​ഷ​ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്ത ക​ട​യി​ൽ​നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച കു​ടും​ബ​ത്തി​ലെ കു​ട്ടി​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി ച്ച​ത്.

ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ർ​ന്ന് വ്യാ​ഴാ​ഴ്ച ത​ന്നെ ഈ ​ക​ട അ​ധി​കൃ​ത​ർ പൂ​ട്ടി​ച്ചി​രു​ന്നു. പ്ര​ദേ​ശ​ത്തെ ക​ട​ക​ളി​ലെ ശു​ചി​ത്വം, മാ​ലി​ന്യ സം​സ്ക​ര​ണ സം ​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ അ​ധി​കൃ​ത​ർ പ​രി​ശോ​ധി​ച്ചു. കു​ടി​വെ​ള്ള സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​ക്കാ​യി ശേ​ഖ​രി​ച്ചു.​ പ​രി​ശോ​ധ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ദേ​ശ ത്തെ ​ക​ട​ക​ൾ​ക്ക് വെ​ള്ളി​യാ​ഴ്ച നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്. മാ​ന​ദ​ണ്ഡ ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തും വീ​ഴ്ച​ക​ൾ വ​രു​ത്തി​യ​തു​മാ​യ സ്ഥാ​പ​ന​ങ്ങ​ൾ ശ​നി​യാ​ഴ്ച പൂ​ട്ടാ​നു​ള്ള ഉ​ത്ത​ര​വ് ന​ൽ​കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്തമാ​ക്കി.

​ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഗോ​കു​ൽ ദാ​സ്, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ ക്ട​ർ​മാ​രാ​യ വി. ​മ​നൂ​പ്, ജി​ജി വ​ർ​ഗീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ ഭ​ക്ഷ്യ​വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന വ്യാ​പി​പ്പി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ​വ​കു​പ്പും ജാ​ഗ്ര​ത പാ​ലി​ക്ക​ണം -പ​രി​ഷ​ത്ത്

​പൂ​ക്കോ​ട്ടും​പാ​ടം: അ​മ​ര​മ്പ​ലം പ​ഞ്ചാ​യ​ത്തി​ലെ ഹോ​ട്ട​ലി​ൽ​നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച നി​ര​വ​ധി പേ​ർ​ക്ക് ഭ​ക്ഷ്യ വി​ഷ​ബാ​ധ​യേ​റ്റ സാ​ഹ​ച​ര്യ​ത്തി​ൽ, പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ​വ​കു​പ്പും അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് പൂ​ക്കോ​ട്ടും​പാ​ടം യൂ​നി​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു.

സ്ഥി​രം ഹോ​ട്ട​ലു​ക​ൾ​ക്ക് പു​റ​മെ പ്ര​ദേ​ശ​ത്ത് വ്യാ​പ​ക​മാ​കു​ന്ന സാ​യാ​ഹ്ന ഭ​ക്ഷ​ണ​ശാ​ല​ക​ളി​ലും ത​ട്ടു​ക​ട​ക​ളി​ലും തു​ട​ർ​ച്ച​യാ​യ ആ​രോ​ഗ്യ പ​രി​ശോ​ധ​ന ന​ട​ത്തി പൊ​തു​ജ​ന സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം.

മ​ഞ്ഞ​പ്പി​ത്തം, ഷി​ഗെ​ല്ല പോ​ലു​ള്ള പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ത​ട​യു​ന്ന​തി​നാ​വ ശ്യ​മാ​യ ബോ​ധ​വ​ൽ​ക്ക​ര​ണ​വും ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ളും ഭ​ക്ഷ​ണ വ്യാ​പാ​രി ക​ളി​ലും പൊ​തു​ജ​ന​ങ്ങ​ളി​ലും എ​ത്തി​ക്ക​ണ​മെ​ന്നും യൂ​നി​റ്റ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്റ് യു. ​ഉ​ഷാ​കു​മാ​രി, സെ​ക്ര​ട്ട​റി കെ. ​രാ​ജേ​ന്ദ്ര​ൻ, പി. ​സ​ജി​ൻ, കെ. ​ലി​നീ​ഷ്, കെ.​പി. വി​നോ​ദ്, കെ.​വി. കൃ​ഷ്ണ​കു​മാ​ർ, എം.​പി. പ്ര​ഭാ​ക​ര​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.