വീ​ടി​ന് മു​ക​ളി​ൽ ക​യ​റി പ്രതിയുടെ ജീവനൊടുക്കുമെന്ന്​ ഭീ​ഷ​ണി; മു​ൾ​മു​ന​യി​ൽ പൊ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും

എ​ക​രൂ​ൽ: അ​റ​സ്റ്റ് ചെ​യ്യാ​നെ​ത്തി​യ പൊ​ലീ​സി​നെ ക​ണ്ട് വീ​ടി​ന്റെ മു​ക​ളി​ലും സ​മീ​പ​ത്തെ മ​ര​ത്തി​ലും ക​യ​റി ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി മു​ഴ​ക്കി​യ യു​വാ​വ് മ​ണി​ക്കൂ​റു​ക​ളോ​ളം പൊ​ലീ​സി​നെ​യും അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​യും മു​ൾ​മു​ന​യി​ൽ നി​ർ​ത്തി. കൊ​ടു​വാ​ളും ക​ല്ലു​ക​ളും പൈ​പ്പും മു​ള​കു​പൊ​ടി​യു​മാ​യി പ്ര​തി​രോ​ധം തീ​ർ​ത്ത യു​വാ​വി​നെ ഒ​ടു​വി​ൽ അ​തി​സാ​ഹ​സി​ക​മാ​യാ​ണ് താ​ഴെ​യി​റ​ക്കി​യ​ത്.

ഉ​ണ്ണി​കു​ളം പ​ഞ്ചാ​യ​ത്ത് എ​ക​രൂ​ൽ പൊ​യി​ൽ​പു​റാ​യി​ൽ തെ​ങ്ങി​നു​കു​ന്നു​മ്മ​ൽ റ​ഫ്നാ​ദ് (31) ആ​ണ് ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ഏ​ഴോ​ടെ സ്വ​ന്തം ഇ​രു​നി​ല വീ​ടി​ന്റെ മു​ക​ളി​ൽ ക​യ​റി ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. വ​യ​നാ​ട്ടി​ലെ തൊ​ണ്ട​ർ​നാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ന്റെ അ​ന്വേ​ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി പ്ര​തി​യാ​യ റ​ഫ്നാ​ദി​നെ പി​ടി​കൂ​ടാ​നാ​ണ് പൊ​ലീ​സ് സം​ഘം എ​ക​രൂ​ലി​ലെ​ത്തി​യ​ത്. പൊ​ലീ​സി​നെ ക​ണ്ട​തോ​ടെ ഇ​യാ​ൾ വീ​ടി​ന്റെ മു​ക​ളി​ലേ​ക്കും തു​ട​ർ​ന്ന് വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള മ​ര​ത്തി​ൽ ക​യ​റു​ക​യാ​യി​രു​ന്നു.

ആ​രും അ​ടു​ത്തേ​ക്ക് വ​രാ​തി​രി​ക്കാ​ൻ കൊ​ടു​വാ​ൾ വീ​ശി​യും ക​ല്ലു​ക​ളും പൈ​പ്പു​ക​ളും മു​ള​കു​പൊ​ടി​യും ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണം ന​ട​ത്തി​യും ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​തി​രോ​ധി​ച്ചു. സ്ഥി​തി​ഗ​തി​ക​ൾ സ​ങ്കീ​ർ​ണ​മാ​യ​തോ​ടെ വ​യ​നാ​ട്ടി​ൽ നി​ന്നെ​ത്തി​യ പൊ​ലീ​സ് സം​ഘം ബാ​ലു​ശ്ശേ​രി പൊ​ലീ​സി​ന്റെ സ​ഹാ​യം തേ​ടി. ന​രി​ക്കു​നി​യി​ൽ​നി​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന​യും സ്ഥ​ല​ത്തെ​ത്തി.

കെ​ട്ടി​ട​ത്തി​ന്റെ ഇ​രു​വ​ശ​ങ്ങ​ളി​ലും ഏ​ണി​ക​ൾ സ്ഥാ​പി​ച്ച് മു​ക​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്നു ര​ക്ഷാ​സേ​ന​യു​ടെ ത​ന്ത്രം. യു​വാ​വി​ന്റെ ആ​ക്ര​മ​ണ​ത്തെ അ​തി​ജീ​വി​ച്ച് അ​തീ​വ ജാ​ഗ്ര​ത​യോ​ടെ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ലെ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ൾ പൊ​ലീ​സി​ന്റെ സ​ഹാ​യ​ത്തോ​ടെ ഇ​യാ​ളെ കീ​ഴ്പ്പെ​ടു​ത്തി താ​ഴെ​യി​റ​ക്കി. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട അ​നി​ശ്ചി​ത​ത്വ​ത്തി​നും നാ​ട​കീ​യ രം​ഗ​ങ്ങ​ൾ​ക്കു​മൊ​ടു​വി​ൽ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ​യാ​ണ് ര​ക്ഷാ​ദൗ​ത്യം പൂ​ർ​ത്തി​യാ​യ​ത്.