നാടിന്റെ ഹൃദയം വേദനിച്ച അവഗണന; സ്പീക്കർ എത്തിയില്ല

കാസർകോട്: 18 വർഷത്തെ കാത്തിരിപ്പിനുശേഷം കാനായി ശിൽപം നാടിനുസമർപ്പിക്കുമ്പോൾ ഉദ്ഘാടകൻ എത്താത്തതിൽ വിവാദം. കാനായിയുടെ ഏറ്റവും ഉയരംകൂടിയതും രാജ്യത്ത് ക്യുബിക് രൂപത്തിൽ ഏറ്റവും വലുതും കാനായി സ്വന്തം ജില്ലയിൽ 90ാം വയസ്സിൽ പൂർത്തിയാക്കുന്നതുമായ ശിൽപത്തിന്റെ ഉദ്ഘാടകനായി നിശ്ചയിച്ച അതിഥിയെ ചടങ്ങിൽ എത്തിക്കാനാവാഞ്ഞത് കറുത്ത ഏടായി. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനായിരുന്നു ഉദ്ഘാടകൻ. എന്നാൽ, അദ്ദേഹം തലേദിവസം ചില കാരണങ്ങളാൽ പിന്മാറി. കാനായിക്ക് ജോലി ചെയ്തതിനുള്ള പ്രതിഫലം നൽകിയില്ല എന്നതാണ് സ്പീക്കർ ചടങ്ങിനെത്താത്തതിന് കാരണമെന്നാണ് പ്രചാരണം. മൂന്നുലക്ഷം രൂപയാണ് കാനായിക്ക് നൽകേണ്ടിയിരുന്നത്.
കാനായി സ്വന്തമായി പ്രതിഫലം വാങ്ങാതെയാണ് ശിൽപം പൂർത്തിയാക്കിയത്. എന്നാൽ അദ്ദേഹത്തിന്റെ ജോലിക്കാർക്ക് 11ന് ചടങ്ങ് സംബന്ധിച്ച് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം വാർത്തസമ്മേളനം വിളിച്ച് അദ്ദേഹത്തിന് നൽകാനുള്ള പ്രതിഫലം നൽകിയിട്ടുണ്ട് എന്ന് പറഞ്ഞിരുന്നുവെങ്കിലും ബാങ്ക് നടപടി വൈകി. ഇതോടെ തിരുവഞ്ചൂർ രാധാകൃഷ്ണൻ യാത്ര ടിക്കറ്റ് റദ്ദാക്കി. കോൺഗ്രസ് എം.എൽ.എമാർ ഇടപെട്ടുവെങ്കിലും ഉദ്ഘാടകനെ എത്തിക്കാൻ കഴിഞ്ഞില്ല. കണ്ണൂർ, കാസർകോട് ജില്ലകളിലെ ശിൽപികളും ചിത്രകാരന്മാരും രാവിലെതന്നെ ജില്ല പഞ്ചായത്ത് പരിസരത്ത് എത്തിയപ്പോഴാണ് ഉദ്ഘാടകൻ ഇല്ല എന്നറിഞ്ഞത്. ഇതോടെ അവർ പ്രതിഷേധവുമായി രംഗത്തുവന്നു. ഇതു കാനായിയോടുള്ള അനാദരവാണെന്ന് അറിയിച്ചു. ചടങ്ങിന്റെ ആമുഖ പ്രഭാഷണത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം സ്പീക്കർ വരാത്തതിന്റെ കാരണം വിവരിച്ചു. പിന്നാലെ എത്തിയ ഉദ്ഘാടകൻ രാജ്മോഹൻ ഉണ്ണിത്താൻ സ്പീക്കർ ഇല്ല എന്ന് അറിയിച്ചിരുന്നുവെങ്കിൽ ഏഴുദിവസം കഴിഞ്ഞാൽ മുഖ്യമന്ത്രിയെക്കൊണ്ട് ചെയ്യിക്കാമായിരുന്നെന്ന് പറഞ്ഞു. പിന്നാലെ സാബു എബ്രഹാം പ്രതിഫലം സംബന്ധിച്ച കാര്യങ്ങളും വിശദമാക്കി.
നളിനിയുടെ പിന്തുണയും ഓർമയിൽ
ശിൽപത്തിന്റെ പ്രവൃത്തി നടക്കുന്ന എല്ലാ ഘട്ടത്തിലും കാനായിയുടെ പത്നി നളിനി കൂടെയുണ്ടായിരുന്നത് ചടങ്ങിൽ സ്മരിക്കപ്പെട്ടു. ആംുഖ 6ാഷണത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം നളിനിയെ പ്രത്യേകം പരാമർശിച്ചു. സദസിൽ ഇരിക്കുകയായിരുന്ന നളിനിയെ ജില്ല ഇൻഫർമേഷൻ ഓഫിസർ മധുസൂദനൻ വേദിയിലേക്ക് ആനയിച്ചു. 18 വർഷം നീണ്ടുനിന്ന ഈ പദ്ധതിയുടെ പിന്നിൽ മാത്രമല്ല, കാനായിയുടെ കലാജീവിതത്തിലുടനീളം നളിനിയുടെ പിന്തുണയും പ്രചോദനവും ഉണ്ടായിരുന്നുവെന്ന് ബേബി ബാലകൃഷ്ണൻ പറഞ്ഞു.
