ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം; പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ തീ​ർ​ഥാ​ട​ക​രോ​ട് മാ​ന്യ​മാ​യി പെ​രു​മാ​റ​ണ​മെ​ന്ന് എ​സ്.​പി

പീ​രു​മേ​ട്: മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തി​ന്റെ ഒ​രു​ക്ക​ങ്ങ​ൾ​ക്ക് മു​ന്നോ​ടി​യാ​യി സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് പൊ​ലീ​സ് അ​വ​ലോ​ക​ന യോ​ഗം ന​ട​ത്തി. ശ​ബ​രി​മ​ല ഡ്യൂ​ട്ടി ചെ​യ്യു​ന്ന ഓ​രോ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സം​സാ​രം മാ​ന്യ​മാ​യി​രി​ക്ക​ണ​മെ​ന്ന് ജി​ല്ല പൊ​ലീ​സ് സൂ​പ്ര​ണ്ട് ഡോ. ​എ. ന​സീം നി​ർ​ദേ​ശം ന​ൽ​കി. അ​യ്യ​പ്പ​ഭ​ക്ത​രെ സ്വാ​മി എ​ന്നു മാ​ത്ര​മേ അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​വൂ, ഭ​ക്ത​ന്മാ​രെ ദൈ​വ​ത്തി​ന്റെ പ്ര​തി​രൂ​പ​മാ​യി കാ​ണ​ണം. ഏ​റ്റ​വു​മ​ധി​കം അ​യ്യ​പ്പ​ഭ​ക്ത​ർ റോ​ഡ് മാ​ർ​ഗം ക​ട​ന്നു​വ​രു​ന്ന പ്ര​ദേ​ശ​മാ​ണി​ത്. ആ​യ​തി​നാ​ൽ​ത​ന്നെ ഒ​രു വീ​ഴ്ച​യും പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​വ​രു​ത്. അ​യ്യ​പ്പ​ഭ​ക്ത​ർ കു​മ​ളി ക​ട​ക്കു​ന്ന​തോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​ത്യേ​കം ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണം. പൊ​ലീ​സ് വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കി​ങ് അ​യ്യ​പ്പ​ഭ​ക്ത​രു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്ക് ത​ട​സ്സം ഉ​ണ്ടാ​കാ​ത്ത രീ​തി​യി​ൽ ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശം ന​ൽ​കി.

പൊ​ലീ​സ് സേ​ന സം​ഘ​ടി​പ്പി​ച്ച കൊ​ക്കൂ​ൺ സ​മി​റ്റ് സൈ​ബ​ർ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച ഏ​ഴ് കു​ട്ടി​ക​ൾ​ക്കു​ള്ള പ്ര​ശം​സ​പ​ത്രം ച​ട​ങ്ങി​ൽ എ​സ്.​പി വി​ത​ര​ണം ചെ​യ്തു. ഇ​ടു​ക്കി അ​ഡീ​ഷ​ന​ൽ പൊ​ലീ​സ് സൂ​പ്ര​ണ്ട് സാം ​ജോ​സ്, സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി രാ​ജ​ൻ കെ. ​അ​ര​മ​ന, പീ​രു​മേ​ട് ഡി​വൈ.​എ​സ്.​പി പി.​എ​സ്. ഷി​ജു, നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ.​എ​സ്.​പി വി. ​കൃ​ഷ്ണ​ൻ​കു​ട്ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. തീ​ര്‍ഥാ​ട​ന പാ​ത​യി​ല്‍ പ​രി​ശോ​ധ​ന; 1,39,000 രൂ​പ പി​ഴ ചു​മ​ത്തി

വ്യാ​പാ​രി​ക​ള്‍ക്കു​ള്ള പ​രി​ശീ​ല​ന ക്ലാ​സ് ഇ​ന്ന്

പീ​രു​മേ​ട്​: ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ല​ത്തോ​ട​നു​ബ​ന്ധി​ച്ച് തീ​ര്‍ഥാ​ട​ക​രു​ടെ സ​ഞ്ചാ​ര​പാ​ത​യി​ലെ ഹോ​ട്ട​ലു​ക​ളി​ലും ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ വി​ല്‍ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലും ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. സെ​പ്റ്റം​ബ​ര്‍, ഒ​ക്ടോ​ബ​ര്‍ മാ​സ​ങ്ങ​ളി​ലാ​യി ജി​ല്ല​യി​ല്‍ 446 പ​രി​ശോ​ധ​ന​ക​ളാ​ണ് വ​കു​പ്പ് ന​ട​ത്തി​യ​ത്. നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍ന്ന് 54 പ​രി​ഹാ​ര നി​ര്‍ദേ​ശ നോ​ട്ടീ​സു​ക​ളും 23 മെ​ച്ച​പ്പെ​ടു​ത്ത​ല്‍ നി​ര്‍ദേ​ശ നോ​ട്ടീ​സു​ക​ളും ന​ല്‍കി. 96 നി​യ​മാ​നു​സൃ​ത സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചു. പ​ഠ​നാ​വ​ശ്യ​ത്തി​നാ​യി 193 നി​രീ​ക്ഷ​ണ സാ​മ്പി​ളു​ക​ളും ശേ​ഖ​രി​ച്ചു. ജി​ല്ല ഭ​ക്ഷ്യ​സു​ര​ക്ഷ ഓ​ഫി​സ​ര്‍ 1,39,000 രൂ​പ പി​ഴ ചു​മ​ത്തി.

ഭ​ക്ഷ്യ​സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നൊ​പ്പം പ​രാ​തി​ക​ള്‍ അ​റി​യി​ക്കു​ന്ന​തി​നു​ള്ള ടോ​ള്‍ ഫ്രീ ​ന​മ്പ​റാ​യ 1800-425-1125 രേ​ഖ​പ്പെ​ടു​ത്തി​യ സ്റ്റി​ക്ക​റു​ക​ളും പ​തി​ച്ചു. ഭ​ക്ഷ്യ​സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​പാ​രി​ക​ള്‍ക്കു​ള്ള പ​രി​ശീ​ല​ന ക്ലാ​സ് തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നി​ന് കു​മ​ളി പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ത്തും. വ്യാ​പാ​രി​ക​ള്‍ പ​രി​ശീ​ല​ന പ​രി​പാ​ടി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് അ​റി​യി​ച്ചു. പീ​രു​മേ​ട് ഭ​ക്ഷ്യ​സു​ര​ക്ഷ ഓ​ഫി​സ​ര്‍ ഡോ. ​എം. മി​ഥു​ന്‍, ഉ​ടു​മ്പ​ന്‍ചോ​ല ഭ​ക്ഷ്യ​സു​ര​ക്ഷാ ഓ​ഫി​സ​ര്‍ ജോ​യ്‌​സ് മ​രി​യ ജോ​സ​ഫ് എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​ക​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി.