യാ​ത്ര​ക്കാ​രി​ക്ക് വ​യ​റു​വേ​ദ​ന; ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് കെ.​എ​സ്.​ആ​ർ.​ടി.​സി ജീ​വ​ന​ക്കാ​ർ

ച​ങ്ങ​രം​കു​ളം: യാ​ത്ര​ക്കി​ടെ വേ​ദ​ന കൊ​ണ്ട് പു​ള​ഞ്ഞ രോ​ഗി​യാ​യ വീ​ട്ട​മ്മ​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ജീ​വ​ന​ക്കാ​ർ. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ആ​റോ​ടെ ച​ങ്ങ​രം​കു​ള​ത്താ​ണ് സം​ഭ​വം. ഗു​രു​വാ​യൂ​രി​ൽ ക്ഷേ​ത്ര​ദ​ർ​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ ത​ല​ശ്ശേ​രി സ്വ​ദേ​ശി​നി​യാ​യ സ്മി​ത എ​ന്ന വീ​ട്ട​മ്മ​ക്കാ​ണ് യാ​ത്ര​ക്കി​ടെ അ​സ​ഹ്യ​മാ​യ വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​ത്. തൃ​ശൂ​രി​ൽ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് പു​റ​പ്പെ​ട്ട കെ.​എ​സ്.​ആ​ർ.​ടി.​സി സൂ​പ്പ​ർ​ഫാ​സ്റ്റ് ച​ങ്ങ​രം​കു​ള​ത്ത് എ​ത്തു​ന്ന​തി​ന് മു​മ്പാ​ണ് വേ​ദ​ന കൂ​ടി​യ​ത്. ഇ​വ​രു​ടെ ബ​ന്ധു​ക്ക​ൾ വി​വ​രം ക​ണ്ട​ക്ട​റെ അ​റി​യി​ച്ചു.

ക​ണ്ട​ക്ട​ർ ഡ്രൈ​വ​റെ അ​റി​യി​ച്ച​തോ​ടെ ഡ്രൈ​വ​ർ അ​തി​വേ​ഗം ബ​സ് ച​ങ്ങ​രം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലി​ലേ​ക്ക് ഓ​ടി​ച്ച് ക​യ​റ്റു​ക​യാ​യി​രു​ന്നു. വീ​ട്ട​മ്മ​യെ ഉ​ട​നെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. നേ​ര​ത്തെ വൃ​ക്ക​യി​ൽ ക​ല്ല് ഉ​ണ്ടാ​യി​രു​ന്ന സ്മി​ത​ക്ക് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​സ​ഹ്യ​മാ​യ വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്ന് ഡോ​ക്ട​ർ​മാ​ർ സ്ഥി​രീ​ക​രി​ച്ചു. സ്മി​ത​ക്ക് ചി​കി​ത്സ ഉ​റ​പ്പാ​ക്കി​യ ശേ​ഷ​മാ​ണ് ബസ് കോ​ഴി​ക്കോ​ട്ടേ​ക്ക് യാ​ത്ര തി​രി​ച്ച​ത്.