യുദ്ധവിരുദ്ധ സംഗമവുമായി ഒളവട്ടൂർ ഡി എൽ എഡ് വിദ്യാർത്ഥികൾ

കൊണ്ടോട്ടി: യുദ്ധ ഭീകരതയ്ക്കെതിരേ
ഒളവട്ടൂർ ഡി.എൽ.എഡ്​ (ടി.ടി.സി) സെന്ററിന്റെ
നേതൃത്വത്തിൽ ‘ആരും ജയിക്കാത്ത യുദ്ധം ‘
എന്ന പേരിൽ യുദ്ധവിരുദ്ധ സംഗമം സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ.എം. ഇസ്മായിൽ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
“യുദ്ധം വേണ്ട”എന്ന പ്രതിജ്ഞ സബ്ഹ കെ.പി ചൊല്ലിക്കൊടുത്തു. ആസ്മാൻ ഓടക്കൽ മുഖ്യാതിഥിയായി. സഫീദ നസ്റിന് ആമുഖ പ്രസംഗം നടത്തി. യുദ്ധവിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന വിവിധ വിഷയത്തിൽ റാഷിദ്.പി, സഫീദ നസ്റിന് .എം, ഫസ്ന.വി.പി, നബീല.കെ, സനൂപ്.ടി, ഫാത്തിമ ബിൻസിയ.കെ.ടി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *