എടവണ്ണ ഓർഫനേജ് സ്കൂൾ ചിൽഡ്രൻസ് പാർക്ക്, സ്മാർട്ട് ക്ലാസ് റൂം, സ്കൂൾ ലൈബ്രറി, ഉദ്ഘാടനം ചെയ്തു.
എടവണ്ണ ഓർഫനേജ് സ്കൂൾ ചിൽഡ്രൻസ് പാർക്ക്, സ്മാർട്ട് ക്ലാസ് റൂം, സ്കൂൾ ലൈബ്രറി, എന്നിവയുടെ ഉദ്ഘാടന കർമ്മം ഏറനാട് എം.എൽ.എ പികെ ബഷീർ നിർവഹിച്ചു. (inaugurated Children’s Park, Smart Classroom, School Library, Edavanna Orphanage School)
ചടങ്ങിൽ PTA പ്രസിഡണ്ട് വി നിസാമുദ്ദീൻ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ പിടി ഹസ്രത്തലി സ്വാഗതം പറഞ്ഞു. മുഖ്യാതിഥിയായി മഞ്ചേരി എ ഇ ഒ സുനിത എസ് , യതീംഖാന ട്രഷറർ ചെറിയാപ്പു ഹാജി, സെക്രട്ടറി പിവി അബ്ദുല്ലത്തീഫ്, വാർഡ് മെമ്പർ ഇ. സുൽഫിക്കർ അലി , എം ടി എ പ്രസിഡണ്ട് മുഹ്സിന മുണ്ടേങ്ങര, എന്നിവർ പ്രസംഗിച്ചു. പദ്ധതി വിശദീകരണം കെ സുലൈമാൻ മാസ്റ്റർ നടത്തി. കെ റീന ടീച്ചർ നന്ദിയും പറഞ്ഞു.