കാവനൂർ പഞ്ചായത്തിലെ സർക്കാർ സ്കൂളുകൾക്ക് ഫർണിച്ചർ കൈമാറി.
കാവനൂർ ഗ്രാമ പഞ്ചായത്തിലെ സർക്കാർ സ്കൂളുകളിലേക്ക് ഫർണിച്ചർ കൈമാറി. 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 04 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. വിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ വർഷങ്ങളിൽ അക്ഷര മിട്ടായി, പ്രഭാത ഭക്ഷണം, കിഡ്സ് കമ്മാൻഡോസ് തുടങ്ങി വ്യത്യസ്ത പദ്ധതികൾ പഞ്ചായത്തിൽ നടപ്പിലാക്കിയിരുന്നു. കാവനൂർ സർക്കാർ എൽ പി സ്കൂളിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ പി സൈഫുദ്ധീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസിഡന്റ് പി വി ഉസ്മാൻ ഉദ്ഘാടനം നിർവഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി പി ഇബ്രാഹിം മാസ്റ്റർ, മെമ്പർമാരായ ഷൈനി രാജൻ,വി രാമചന്ദ്രൻ, ഷാഹിന മിനി, ബീന ചന്ദ്രൻ, റീന, നിർവഹണ ഉദ്യോഗസ്ഥൻ അസീസ് ഇല്ലക്കണ്ടി, പ്രധാനധ്യാപകരായ മനോജ്, വി ശരീഫ്, ബഷീർ, പി ടി എ പ്രസിഡന്റ് മുഹമ്മദ് നരിക്കോടൻ, പങ്കെടുത്തു. Furniture was handed over to government schools