ചാൻസിലറിസം തുലയട്ടെ; പ്രതിഷേധം സംഘടിപ്പിച്ച് ഡിവൈഎഫ്ഐ ചീക്കോട് മേഖല കമ്മിറ്റി
ഡിവൈഎഫ്ഐ ചീക്കോട് മേഖല കമ്മിറ്റി ഒമാനൂരിൽ കേരള ഗവർണറുടെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ കാവി വൽകരണത്തിനെതിരെ പ്രതിഷേധവും ഗവർണറുടെ കോലവും കത്തിച്ചു. പരിപാടി അരീക്കോട് ബ്ലോക്ക് ജോ:സെക്രട്ടറി അഷ്റഫ് കൊളമ്പലം ഉദ്ഘാടനം ചെയ്തു.
പ്രകടനത്തിന് മേഖല സെക്രട്ടറിയേറ്റ് അംഗങ്ങളായ സായാദ് ഓമാനൂർ,റഫീഖ് ചീക്കോട് ഗഗന പറപ്പൂർ, ഫർസാദ് മുണ്ടക്കൽ, സുബീഷ് കൊളമ്പലം, മഹേഷ് വാവൂർ എന്നിവർ നേതൃത്വം നൽകി. വിശദീകരണ യോഗത്തിന് മേഖല സെക്രട്ടറി ഉവൈസ് കുനിത്തലക്കടവ് സ്വാഗതവും, ഷിനു എളങ്കാവ് അധ്യക്ഷതയും വഹിച്ചു. മേഖല ട്രഷറർ നന്ദിയും പറഞ്ഞു.