ബാഡ്മിന്റൺ; പുരുഷ ടീമിന് 'വെങ്കല മടക്കം'; സെമിയിൽ ചൈനയോട് തോറ്റു

ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിൽ ഇന്ത്യൻ പുരുഷ ടീമിന്റെ പോരാട്ടം സെമിഫൈനലിൽ അവസാനിച്ചു. നിലവിലെ ചാമ്പ്യന്മാരായ ചൈനയോട് സെമിയിൽ 1-3ന് മുട്ടുമടക്കിയതോടെ ഇവർക്ക് വെങ്കലം ലഭിച്ചു. കഴിഞ്ഞ തവണ ഫൈനലിൽ ചൈനയോട് തോറ്റ് വെള്ളി നേടിയിരുന്നു. നാല് പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് ഇന്ത്യൻ പുരുഷ ബാഡ്മിന്റൺ ടീമിന് തുടർച്ചയായ രണ്ട് ഏഷ്യാഡുകളിൽ മെഡൽ കിട്ടുന്നത്.
സിംഗിൾസിൽ ലക്ഷ്യ സെന്നിനെ തോൽപിച്ച് (16-21, 18-21) ഷി യുക്വി ചൈനീസ് ആധിപത്യത്തിന് തുടക്കമിട്ടു. തുടർന്ന് ഡബിൾസിൽ സാത്വിക്സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ലിയാങ് വെയ്കെങ്-വാങ് ചാങ് ജോടിയെ 21-11, 22-20ന് തോൽപിച്ചതോടെ ഇന്ത്യ ഒപ്പമെത്തി. എന്നാൽ, സിംഗിൾസിൽ ആയുഷ് ഷെട്ടിയെ 19-21, 13-21ന് ലി ഷി ഫെങ്ങും ഡബിൾസിൽ 2ഹരിഹരൻ അംശ കരുണൻ-മലയാളി എം.ആർ. അർജുൻ കൂട്ടുകെട്ടിനെ 16-21, 2-17, 9-21ന് ഹെ ജി ടിങ്-ലിയു യി സഖ്യവും തോൽപിച്ചതോടെ കഥ കഴിഞ്ഞു.
