പോലീസുമായി തർക്കം; തൃശൂർ പൂരം…

തൃശൂർ: പെലീസുമായുള്ള തർക്കത്തെ തുടർന്ന് പൂരം നിർത്തിവച്ച് തിരുവമ്പാടി ദേവസ്വം. പൂരം കാണാനെത്തിയവരെ പൊലീസ് ബാരിക്കേഡ് വെച്ചു തടഞ്ഞതിൽ പ്രതിഷേധിച്ചാണ് പുരം നിർത്തിവെച്ചത്. രാത്രി പൂരം പകുതിവെച്ച് അവസാനിപ്പിച്ചു. ആനയെ മാത്രം പന്തലിൽ നിർത്തി സംഘാടകർ മടങ്ങി.

വെടിക്കെട്ട്‌ തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുൻപ് പൊലീസ് ആളുകളെ തടഞ്ഞപ്പോഴാണ് തർക്കമുണ്ടായത്. ചർച്ചകൾക്ക് ശേഷം പാറമേക്കാവ് 6.30 ന് വെടിക്കെട്ട് നടത്താൻ തീരുമാനിച്ചു. തുടർന്ന് തിരുവമ്പാടിയുടെ വെടിക്കെട്ടും നടക്കും. പുലർച്ചെ മൂന്ന് മണിക്ക് നടക്കേണ്ട വെടിക്കെട്ടാണ് പ്രതിഷേധം കാരണം മണിക്കൂർ വൈകിയത്.

ചരിത്രപ്രസിദ്ധമായ മഠത്തിൽ വരവ് നിർത്തിവെക്കേണ്ടി വന്നത് ഏറെ ദുഃഖകരമാണെന്ന് തിരുവമ്പാടി ദേവസ്വം പ്രസിഡന്റ്‌ സുന്ദർ മേനോൻ പറഞ്ഞു. കലക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ ആശങ്കകൾ പങ്കുവെച്ചു. ഇത്തരം കാര്യങ്ങൾ ഇനിയുണ്ടാകില്ലെന്ന് ആഘോഷ കമ്മിറ്റിക്കും ഭരണസമിതിക്കും ജില്ലാ കലക്ടർ ഉറപ്പു നൽകിയെന്നും ദേവസ്വം പ്രസിഡന്റ്‌ പറഞ്ഞു.

Read more

ഗോതമ്പ് റോഡ് ക്രഷറിന് സമീപം…

മുക്കം : പോബ്സൺ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗോതമ്പറോഡിലുള്ള ക്രഷറിന്റെ പരിസരത്തെ പറമ്പിൽ വൻ അഗ്നിബാധ. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് തീപിടുത്തമുണ്ടായത്. ഏകദേശം പത്തേക്കർ സ്ഥലത്തെ അടിക്കാടും മരങ്ങളും

Read more

നവകേരള ബസ് സർവീസിലേക്ക്, ഇനി…

    നവകേരള ബസിൽ ഇനി പൊതുജനങ്ങൾക്ക് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാം. നവകേരള ബസിന്റെ കോൺടാക്ട് ക്യാരേജ് പെർമിറ്റ് മാറ്റി സ്റ്റേജ് ക്യാരേജാക്കി. പെർമിറ്റ് മാറ്റം

Read more

‘മരിച്ചവരുടെ പേരിൽ വീട്ടിൽ വോട്ടിനപേക്ഷ’;…

തിരുവനന്തപുരം: മരിച്ചവരുടെ പേരിൽ വീട്ടിൽ വോട്ടിനപേക്ഷിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നൽകി. തിരുവനന്തപുരത്തെ 102ാം പോളിങ് സ്റ്റേഷനിലാണ് അപേക്ഷ ലഭിച്ചത്. (‘Voting at home

Read more

‘സുരക്ഷിതരായിരിക്കൂ, പെട്ടെന്ന് എല്ലാം ശരിയാകട്ടേ..’:…

മഴക്കെടുതിയിൽ വലയുന്ന ഗൾഫ് ജനതയോട് ആശ്വാസവാക്കുകളുമായി നടൻ മമ്മൂട്ടി. പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തിൽ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നുവെന്നും എല്ലാവരും പരമാവധി സുരക്ഷിതരായിരിക്കുക എന്നും

Read more

അന്വേഷണം, കേന്ദ്ര ഏജന്‍സികള്‍ എന്നൊന്നും…

കോഴിക്കോട്: എപ്പോഴും കോണ്‍ഗ്രസിനെയും തന്നെയും മാത്രം വിമർശിക്കുന്നു എന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഞാന്‍ ബിജെപിയെയും വിമർശിക്കുന്നുണ്ട്. (Don’t try

Read more

തിരുവനന്തപുരത്ത് ഏഴ് വയസുകാരനെ മര്‍ദിച്ച…

തിരുവനന്തപുരത്ത് ഏഴ് വയസുകാരനെ മര്‍ദിച്ച സംഭവത്തില്‍ കുട്ടിയുടെ മാതാവ് അറസ്റ്റിൽ. വധശ്രമം, മാരകായുധം ഉപയോഗിച്ച് പരുക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.അഞ്ജനയ്ക്കെതിരെ ജുവനയില്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള

Read more

സിപിഐഎം നേതാവ് 92 കാരിയുടെ…

കാസർഗോഡ് ലോക്സഭാ മണ്ഡലത്തിൽ കള്ളവോട്ട് പരാതി. കല്യാശ്ശേരി പാറക്കടവിൽ സിപിഐഎം നേതാവ് 92 കാരിയുടെ വോട്ട് രേഖപ്പെടുത്തി എന്നാണ് പരാതി. (CPIM leader casts 92-year-old vote;

Read more

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല…

  സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില.

Read more

സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ…

  തൃശൂർ: പൂരത്തിനോടനുബന്ധിച്ചുള്ള സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ. തൃശൂർ ഈസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. ചെട്ടിയങ്ങാടിയിലുള്ള കെട്ടിടത്തിൽ നിന്നാണ് അറസ്റ്റു ചെയ്തതെന്ന് പൊലീസ്

Read more