സെൻസസ്:​ നോഡൽ ചുമതല പൊതുഭരണവകുപ്പിന്


തി​രു​വ​ന​ന്ത​പു​രം: പൊ​തു​ഭ​ര​ണ വ​കു​പ്പ് സെ​ൻ​സ​സി​ന്റെ സം​സ്ഥാ​ന​ത്തെ നോ​ഡ​ൽ വ​കു​പ്പാ​യും പ്ര​വ​ർ​ത്തി​ക്കും. വ​കു​പ്പ് സെ​ക്ര​ട്ട​റി കെ. ​ബി​ജു​വാ​ണ്​ സം​സ്ഥാ​ന നോ​ഡ​ൽ ഓ​ഫി​സ​ർ. ജി​ല്ല ക​ല​ക്ട​ർ​മാ​ർ അ​താ​ത് ജി​ല്ല​ക​ളി​ലെ പ്രി​ൻ​സി​പ്പ​ൽ സെ​ൻ​സ​സ് ഓ​ഫി​സ​ർ​മാ​രാ​ണ്. സെ​ൻ​സ​സി​ന്​ മു​ന്നോ​ടി​യാ​യി പ്രി​ൻ​സി​പ്പ​ൽ സെ​ൻ​സ​സ് ഓ​ഫി​സ​ർ​മാ​രു​ടെ സം​സ്ഥാ​ന​ത​ല കോ​ൺ​ഫ​റ​ൻ​സ് ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​എ. ജ​യ​തി​ല​കി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്നു.

സെ​ൻ​സ​സ് ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി ഡി​ജി​റ്റ​ൽ രീ​തി​യി​ലാ​ണ്​ ക്ര​മീ​ക​രി​ച്ച​ത്. ആ​ദ്യ​ഘ​ട്ട​മാ​യി ഹൗ​സ് ലി​സ്റ്റി​ങ്ങും ഹൗ​സി​ങ്​ സെ​ൻ​സ​സും ജൂ​ലൈ ഒ​ന്ന്​ മു​ത​ൽ 30 വ​രെ ന​ട​ക്കും. ഇ​തി​ന് മു​ന്നോ​ടി​യാ​യി ജൂ​ൺ 16 മു​ത​ൽ 15 ദി​വ​സ​ത്തേ​ക്ക് സെ​ൽ​ഫ് എ​ന്യൂ​മ​റേ​ഷ​ൻ ആ​രം​ഭി​ക്കും. സ്വ​ന്ത​മാ​യി വി​വ​ര​ങ്ങ​ൾ പൊ​തു​ജ​ന​ത്തി​ന്​ ആ​പ്​ വ​ഴി സ​മ​ർ​പ്പി​ക്കാം.

ര​ണ്ടാം​ഘ​ട്ട​മാ​യ ജ​ന​സം​ഖ്യ ക​ണ​ക്കെ​ടു​പ്പ് 2027 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ക്കും. ഡി​ജി​റ്റ​ൽ സെ​ൻ​സ​സി​ന്റെ ഭാ​ഗ​മാ​യി എ​ന്യൂ​മ​റേ​റ്റ​ർ മൊ​ബൈ​ൽ ആ​പ്പി​ലൂ​ടെ​യാ​ണ്​ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ക. വീ​ടു​ക​ളു​ടെ അ​വ​സ്ഥ, സൗ​ക​ര്യ​ങ്ങ​ൾ, ആ​സ്തി​ക​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട 33 ചോ​ദ്യ​ങ്ങ​ള​ട​ങ്ങി​യ വി​വ​ര​ശേ​ഖ​ര​ണ​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ട​ക്കു​ക.