ആശ്രിത നിയമനത്തിൽ എം.എൽ.എയായ ആളല്ല കെ. രാജൻ, ചാണ്ടി ഉമ്മന് നേരെ രൂക്ഷ വിമർശനവുമായി എ.ഐ.വൈ.എഫ്
കൽപ്പറ്റ: ചൂരൽമല ടൗൺഷിപ്പ് വിഷയത്തിൽ ചാണ്ടി ഉമ്മന് നേരെ രൂക്ഷ വിമർശനവുമായി എ.ഐ.വൈ.എഫ്. ടൗൺഷിപ്പിലെ വീട്ടിൽ വിള്ളലിൽ കണ്ടെത്തിയപ്പോൾ കെ. രാജൻ പരിശോധന നടത്തിയിരുന്നു. അതിനെതിരെയാണ് ചാണ്ടി ഉമ്മനെതിരെ വിമർശനം ഉന്നയിച്ചത്. കൂലിപ്പണിക്കാരെ ആക്ഷേപിച്ച ചാണ്ടി ഉമ്മൻ മാപ്പ് പറയണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോൻ പറഞ്ഞു. കെ. രാജൻ കൂലിപ്പണിക്കാരൻ എന്നത് ചാണ്ടി ഉമ്മന് പരിഹാസ്യപദമായിരിക്കും. ചാണ്ടി ഉമ്മനെ പോലെ ആശ്രിത നിയമനത്തിൽ എം.എൽ.എയായ ആളല്ല കെ. രാജനെന്നും ടി.ടി. ജിസ്മോൻ പറഞ്ഞു. കെട്ടിടനിർമാണത്തിന് തൃശൂർകാരനായ പണിക്കാരനെ മന്ത്രിയുടെ രൂപത്തിൽ കിട്ടിയെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം.
ടൗൺഷിപ്പിലെ വീടുകളുടെ ഗുണനിലവാര പരിശോധനക്ക് പിന്നാലെ ഉയർന്ന സൈബർ അധിക്ഷേപത്തിന് മറുപടിയുമായി മന്ത്രി കെ. രാജൻ. കൂലിപ്പണിരാജൻ എന്ന വിളിയിൽ അഭിമാനം മാത്രമാണുള്ളത്. മന്ത്രിയായി പ്രവർത്തിച്ച് അഞ്ച് വർഷം കഴിഞ്ഞപ്പോൾ മുതലാളി രാജൻ എന്ന പേര് കേട്ടില്ലല്ലോ. തൊഴിലാളികളുടെ വേദന അറിയുന്ന മണ്ണിൽ നിന്നാണ് താൻ വരുന്നത്. കൂലിപ്പണി രാജൻ എന്ന് വിളിക്കുന്നതിൽ പ്രശ്നമില്ലെന്നും വിമർശനങ്ങൾക്ക് മറുപടിയായി മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ടൗണ്‍ഷിപ്പിലെ വീടുകള്‍ നിർമിക്കുമ്പോള്‍ കാലാവസ്ഥാ വ്യത്യാസങ്ങളിലുണ്ടാവുന്ന ഉറപ്പ് പരിശോധിക്കാനായി വാട്ടര്‍ ഹോള്‍ഡിങ് പരിശോധന നടത്താന്‍ തീരുമാനിച്ചിരുന്നു. 24 മണിക്കൂര്‍ ടെറസില്‍ വെള്ളം കെട്ടി നിര്‍ത്തും. ഏതെങ്കിലും വിധത്തില്‍ ലീക്ക് ഉണ്ടെങ്കില്‍ എപ്പോക്‌സി ട്രീറ്റ്‌മെന്റ് നടത്തും. ശേഷം ലീക്ക് ഇല്ലെന്ന് ഉറപ്പുവരുത്തിയാല്‍ അവിടെ വീണ്ടും 24 മണിക്കൂര്‍ വെള്ളം കെട്ടി നിര്‍ത്തും. വീണ്ടും ലീക്ക് ഇല്ലെന്ന് ഉറപ്പ് വരുത്തിയാല്‍ സ്വിമ്മിങ് പൂളിന് നടത്തുന്ന വാട്ടര്‍ പ്രൂഫിങ് നടത്തും. ശേഷം രണ്ടു മുതല്‍ ഏഴ് സെന്റിമീറ്റര്‍ കനത്തില്‍ സ്‌ക്രീഡ് കോണ്‍ക്രീറ്റ് നടത്തും. പിന്നീട് ബലക്ഷയം ഉണ്ടാകില്ലെന്നും കെ. രാജന്‍ പറഞ്ഞു.
വാട്ടർ പോണ്ടിങ് നടത്തിയപ്പോൾ രണ്ട് വീടുകളിൽ വെള്ളം കിനിയുന്നതായി കണ്ടു. എൻജിനീയർമാരാണ് ആ സ്ഥലം മാർക്ക് ചെയ്തത്. ഇത് വിള്ളലാണെന്ന വിധത്തില്‍ വിവരം അറിയിക്കുകയും പരക്കുകയുമായിരുന്നു. താപനിലയിലെ വ്യത്യാസം മൂലമുണ്ടായ ഷ്രിങ്കേജ് ആണിത്. എൻജിനീയര്‍മാര്‍ പറഞ്ഞകാര്യം നേരിട്ടും ബാക്കിയുള്ളവരെയും ബോധ്യപ്പെടുത്താനാണ് പെന്‍സില്‍ മാര്‍ക്ക് മായ്ച്ചത്. ടൗൺഷിപ്പിലെ വീടുകൾ ഉടമസ്ഥർക്ക് നൽകുന്നതിന് മുമ്പ് ഊരാളുങ്കൽ മാത്രമായും പിന്നീട് കിഫ്കോണുമായി ചേർന്നും പരിശോധന നടത്തും. ശേഷം വീട്ടുടമസ്ഥരും ഊരാളുങ്കലും കിഫ്കോണും പരിശോധന നടത്തും. പിന്നീട് പ്രശ്‌നമുണ്ടായാൽ പരിഹരിക്കാൻ അഞ്ചുവർഷം വാറന്റിയുണ്ടെന്നും മന്ത്രി പറഞ്ഞു.
പരിശോധിക്കാൻ ഞാൻ ആളല്ല. ചൂരൽമലക്കാർക്ക് താൻ മന്ത്രിയല്ല, വീട്ടുകാരനാണ്. എന്റെ വീട്ടുകാര്‍ക്ക് വീട് കൊടുക്കുമ്പോള്‍ മികച്ചതാവണം. ഞാന്‍ മുകളില്‍ കയറിയത് തെറ്റായിപ്പോയെന്ന് പറയുന്നവരോട് അഭിമാനപൂര്‍വവും വിനയപൂര്‍വവും പറയുന്നു എന്റെ നാടിന്റെ അഭിമാനം കാക്കാന്‍ ഇതിനും പൊക്കത്തില്‍ കയറും. ദന്തഗോപുരത്തില്‍നിന്നും നിയന്ത്രിച്ചല്ല ശീലം. വീട്ടുടമയായ നൗഫല്‍ ഒരു ദുരന്തബാധിതനാണ്. അദ്ദേഹത്തിന്റെ ഹൃദയം തകര്‍ന്ന വാക്കുകള്‍ ചൂളമടിച്ചും കൂക്കിവിളിച്ചും ആഘോഷിച്ചു. അയാളെ ആക്രമിക്കരുതെന്നും മന്ത്രി പറഞ്ഞു.
പണിത് കൊണ്ട് ഇരിക്കുന്ന വീടിനെ ഇത്രയും മോശമായി ചിത്രീകരിക്കാന്‍ പാടില്ല. അങ്ങനെ ചെയ്യുന്നവരുടെ സംസ്‌കാരം അളക്കാനുള്ള അളവുകോല്‍ കൂലിപ്പണിക്കാരന്‍ രാജന്റെ കൈയിലില്ല. പക്ഷെ, കേരള ജനതയുടെ കൈയിലെ കോലുവെച്ച് അളക്കും. 2024ലെ രണ്ടാം ഓണത്തിന് കണ്ണീരോടെയാണ് ആഹാരം കഴിച്ചത്. വേദനാജനകമായ പല പ്രചാരണങ്ങള്‍ നടന്നു. കേരളത്തിനെ അപമാനിക്കുന്ന തരത്തിലേക്ക് പ്രചാരണ പ്രവര്‍ത്തനത്തിലേക്ക് പോകാമോ. ടൗണ്‍ഷിപ്പ് ഒരു തുറന്ന പുസ്തകമാണ്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാം. ആശങ്ക പരത്തരുത്. ഒരു കക്കൂസ് പോലും പണിയാത്തവരാണ് അട്ടഹസിക്കുന്നത്. മെയില്‍ തന്നെ മൂന്ന് ഘട്ടവും പൂര്‍ത്തിയാക്കുമെന്നും ദയവായി വിഷം കലര്‍ത്താന്‍ ശ്രമിക്കരുതെന്നും മന്ത്രി കെ. രാജന്‍ കൂട്ടിച്ചേർത്തു.
