ഹോ​ട്സീ​റ്റി​ൽ സി​റ്റി ന​മ്പ​ർ വ​ൺ

ല​ണ്ട​ൻ: ക​ഴി​ഞ്ഞ എ​ട്ടു​മാ​സ​മാ​യു​ള്ള കാ​ത്തി​രി​പ്പി​ന് ബേ​ൺ​ലി​യു​ടെ ത​ട്ട​ക​ത്തി​ൽ അ​ന്ത്യം കു​റി​ച്ച് മാ​ഞ്ച​സ്റ്റ​ർ സി​റ്റി. ആ​ഴ്സ​ന​ലി​ന്റെ പി​ന്നി​ലാ​യി, ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ​ലീ​ഗി​ൽ ര​ണ്ടാ​മ​താ​വാ​ൻ വി​ധി​ക്ക​​പ്പെ​ട്ട മാ​ഞ്ച​സ്റ്റ​ർ സി​റ്റി ദീ​ർ​ഘ​കാ​ല​ത്തി​നു ശേ​ഷം ​പോ​യ​ന്റ് പ​ട്ടി​ക​യി​ലെ ഒ​ന്നാം ന​മ്പ​ർ പ​ദ​വി​യി​ൽ. സീ​സ​ണി​ലു​ട​നീ​ളം ഒ​ന്നാ​മ​നാ​യി​രു​ന്ന ആ​ഴ്സ​ന​ൽ തു​ട​ർ​ച്ച​യാ​യി മ​ത്സ​ര​ങ്ങ​ളി​ൽ തോ​ൽ​ക്കു​ക​യും, പെ​പ് ഗ്വാ​ർ​ഡി​യോ​ള​യും സി​റ്റി​യും വി​ജ​യം തു​ട​ർ​ക​ഥ​യാ​ക്കു​ക​യും ചെ​യ്ത​തോ​ടെ സി​റ്റി​യു​ടെ ജൈ​ത്ര​യാ​ത്ര​യാ​യി മാ​റി.

ഏ​പ്രി​ൽ 11ന് ​പോ​യ​ന്റ് പ​ട്ടി​ക​യി​ൽ വ്യ​ക്ത​മാ​യ ലീ​ഡു​മാ​യി ആ​ഴ്സ​ന​ൽ ഏ​റെ മു​ന്നി​ലാ​യി​രു​ന്നു. ബേ​ൺ​മൗ​ത്തി​നെ​തി​രെ ജ​യി​ച്ചാ​ൽ 12 പോ​യ​ന്റ് മു​ന്നി​ലെ​ന്ന സ്വ​പ്ന​വു​മാ​യി​റ​ങ്ങി​യ മൈ​ക്ക​ൽ ആ​ർ​ടേ​റ്റ​യു​ടെ പ​ട 2-1ന് ​അ​ട്ടി​മ​റി​ഞ്ഞ​തോ​ടെ 10 ദി​വ​സം​കൊ​ണ്ട് ഇം​ഗ്ല​ണ്ടി​ലെ തി​ര​ക്ക​ഥ​ക​ൾ അ​ടി​മു​ടി മാ​റി. എ​ർ​ലി​ങ് ഹാ​ല​ൻ​ഡ് അ​ഞ്ചാം മി​നി​റ്റി​ൽ നേ​ടി​യ ഗോ​ളി​ലൂ​ടെയായിരുന്നു സി​റ്റിയുടെ വിജയം.