മണ്ഡല പുനർനിർണയ ബിൽ: എം.പിമാർക്ക് വിപ്പ് നൽകി കോൺഗ്രസ്, ഡി.എം.കെയെയും എൻ.സി.പിയെയും അനുനയിപ്പിക്കാൻ ഇന്ത്യാ സഖ്യം

ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബിൽ ലോക്സഭയിൽ അവതരിപ്പിക്കാനിരിക്കെ എം.പിമാർക്ക് വിപ്പ് നൽകി കോൺഗ്രസ്. നവംബർ 30, ഡിസംബർ 1, 2, 3 തീയതികളിൽ സഭയിലുണ്ടാകണമെന്നും പാർട്ടി നിലപാടിനെ പിന്തുണക്കണണമെന്നും ആവശ്യപ്പെട്ടാണ് വിപ്പ് നൽകിയത്. വിദേശത്തുള്ള എം.പിമാർ എത്രയും വേഗം തിരിച്ചെത്തണമെന്നും പാർട്ടി നിർദേശിച്ചിട്ടുണ്ട്. ബില്ലിനെ പിന്തുണക്കാന്‍ തീരുമാനിച്ച ഡി.എം.കെയേയും, എന്‍.സി.പി ശരദ് പവാര്‍ വിഭാഗത്തെയും അനുനയിപ്പിച്ച് പിന്തിരിപ്പിക്കാന് ശ്രമവും ഇന്ത്യാ സഖ്യം ആരംഭിച്ചിട്ടുണ്ട്. സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യ നേതാക്കളുടെ സംഘം ചെന്നൈയിലും മുംബൈയിലുമെത്തി എം.കെ സ്റ്റാലിനെയും ശരദ് പവാറിനെയും കണ്ട് പിന്മാറാന് അഭ്യർഥിക്കും.
തമിഴ് വിരുദ്ധ ശക്തികള്‍ക്കെതിരെ സഹോദരന് സ്റ്റാലിന് പാറ പോലെ ഉറച്ച് നില്‍ക്കുമെന്നും ബില്ലിനെ ഒന്നിച്ച് നിന്ന് തോല്‍പ്പിക്കുമെന്നും കൂടിക്കാഴ്ചക്ക് മുന്നോടിയായി രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. മണ്ഡലപുനര്‍ നിര്‍ണ്ണയ ബില്ലിനെ പിന്തുണച്ച് കൈ ഉയര്‍ത്താന്‍ തയാറായി നില്ക്കുന്ന ഡി.എം.കെ, ശരദ് പവാര്‍ എന്‍.സി.പി നേതൃത്വങ്ങള്‍ക്ക് മുന്നിലേക്ക് പിന്മാറണെന്ന അഭ്യർഥനയുമായി ഇന്ത്യാ സഖ്യം നേതാക്കള്‍. സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, എം.എ. ബേബി, മമത ബാനര്‍ജി, ഇ.ടി. മുഹമ്മദ് ബഷീര്‍, കേരള, കര്‍ണ്ണാടക, തെലങ്കാന മുഖ്യമന്ത്രിമാരടങ്ങുന്ന സംഘമാണ് പുറപ്പെട്ടത്.
അതസമയം, കേന്ദ്രസർക്കാരിന്റെ നിർദിഷ്ട മണ്ഡല പുനർനിർണയ ബില്ലിനെ പരാജയപ്പെടുത്താനുള്ള നീക്കത്തിനിടെ, ബില്ലിനെ പിന്തുണക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറാൻ ഡി.എം.കെ മേധാവി എം.കെ. സ്റ്റാലിനോട് അഭ്യർഥിച്ച് രാഹുൽ ഗാന്ധി. എക്സ് പോസ്റ്റിൽ സ്റ്റാലിനെ സഹോദരൻ എന്ന് അഭിസംബോധന ചെയ്ത രാഹുൽ ഗാന്ധി ഭരണഘടനയും സംസ്ഥാനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കുന്നതിൽ ഡി.എം.കെ വഹിക്കുന്ന പങ്കിനെ പ്രശംസിക്കുകയും ചെയ്തു. രാഹുൽ ഗാന്ധിയുടെ പ്രശംസക്ക് നന്ദി പറഞ്ഞ എം.കെ. സ്റ്റാലിൻ നിലപാട് മാറ്റാൻ തയാറല്ലെന്നും വ്യക്തമാക്കി. എക്സിലാണ് ഇരുവരുടെയും പ്രതികരണം.
