നവകേരള രേഖയിൽ നിന്ന് തിരുത്തൽ രേഖയിലേക്ക്; സി.പി.എമ്മിന്റെ മാറ്റത്തിന് ഒന്നര വർഷത്തെ രാഷ്ട്രീയ ദൂരം

തി​രു​വ​ന​ന്ത​പു​രം: ഭ​ര​ണ​ത്തു​ട​ർ​ച്ച​യെ​ന്ന ഉ​റ​ച്ച ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ സം​ഘ​ട​ന റി​പ്പോ​ർ​ട്ടി​നെ​ക്കാ​ൾ പ്രാ​ധാ​ന്യ​ത്തോ​ടെ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ ‘ന​വ​കേ​ര​ള രേ​ഖ’ അ​വ​ത​രി​പ്പി​ച്ച സി.​പി.​എം ഒ​ന്ന​ര വ​ർ​ഷ​ത്തി​നി​പ്പു​റം,​ ഭ​ര​ണ​ന​ഷ്ട​ത്തി​ന്‍റെ​യും സം​ഘ​ട​നാ​വീ​ഴ്ച​ക​ളു​ടെ​യും അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​ത്തി​ൽ തി​രു​ത്തി​നൊ​രു​ങ്ങു​ന്നു.

സം​ഘ​ട​ന റി​പ്പോ​ർ​ട്ടി​ൽ അ​ക്ക​മി​ട്ട തി​രു​ത്ത​ലു​ക​ളെ​ക്കാ​ൾ മൂ​ന്നാം ഇ​ട​തു​സ​ർ​ക്കാ​ർ ശ്ര​ദ്ധി​ക്കേ​ണ്ട ഭ​ര​ണ-​വി​ക​സ​ന ന​ട​പ​ടി​ക​ളി​ലാ​യി​രു​ന്നു കൊ​ല്ലം സ​മ്മേ​ള​ന​ത്തി​ലെ ച​ർ​ച്ച മു​ഴു​വ​ൻ. തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ന് പി​ന്നാ​ലെ ജൂ​ലൈ​യി​ൽ ചേ​ർ​ന്ന സി.​പി.​എം കേ​ന്ദ്ര ക​മ്മി​റ്റി ചൂ​ണ്ടി​ക്കാ​ട്ടി​യ​തി​ന് സ​മാ​ന​മാ​യ വീ​ഴ്ച​ക​ളും ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ളും അ​ന്ന് സം​ഘ​ട​ന റി​പ്പോ​ർ​ട്ടി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും വേ​ണ്ട​വി​ധം ച​ർ​ച്ച ന​ട​ക്കു​ക​യോ സം​ഘ​ട​നാ​പ​ര​മാ​യ തു​ട​ർ​നീ​ക്ക​ങ്ങ​ളു​ണ്ടാ​വു​ക​യോ ചെ​യ്തി​രു​ന്നി​ല്ല.

പി​ന്നാ​ലെ നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലു​മു​ണ്ടാ​യ ദ​യ​നീ​യ തോ​ൽ​വി​യും ഒ​ടു​വി​ൽ പാ​ർ​ട്ടി​യു​ടെ അ​ടി​ത്ത​റ​യി​ള​ക്കും വി​ധ​മു​ള്ള നി​യ​മ​സ​ഭ ജ​ന​വി​ധി​യു​മാ​ണ് ന​വ​കേ​ര​ള​സ്വ​പ്ന​ങ്ങ​ൾ മാ​റ്റി അ​ടി​വേ​രു​റ​പ്പി​ക്കാ​നു​ള്ള വീ​ണ്ടു​വി​ചാ​ര​ത്തി​ലേ​ക്ക് സി.​പി.​എ​മ്മി​നെ​യെ​ത്തി​ച്ച​ത്. കൊ​ല്ലം സ​മ്മേ​ള​ന​ത്തി​ൽ ‘ക്യാ​പ്റ്റ​ന്‍റെ’ തു​ട​ർ​ച്ച​യെ കു​റി​ച്ചാ​യി​രു​ന്നു ച​ർ​ച്ച​ക​ളെ​ങ്കി​ൽ ഒ​ന്ന​ര വ​ർ​ഷ​ത്തി​നി​പ്പു​റം വി​ശാ​ല സം​സ്ഥാ​ന സ​മി​തി​യു​ടെ ഘ​ട്ട​ത്തി​ൽ അ​തേ ക്യാ​പ്റ്റ​ൻ കു​റ്റാ​രോ​പി​ത​ന്‍റെ പ​രി​വേ​ഷ​ത്തി​ലാ​ണ്.

പാ​ർ​ട്ടി സ​മ്മേ​ള​ന​ങ്ങ​ളി​ൽ സാ​ധാ​ര​ണ സം​ഘ​ട​ന കാ​ര്യ​ങ്ങ​ൾ​ക്കാ​ണ് ഊ​ന്ന​ലെ​ങ്കി​ൽ അ​തു​മ​റി​ക​ട​ന്ന് ഭ​ര​ണ​കാ​ര്യ​ങ്ങ​ളി​ലെ ന​യ​രേ​ഖ​ക്ക് പ്രാ​മു​ഖ്യം ന​ൽ​കി​യ​താ​ണ് കൊ​ല്ലം സ​മ്മേ​ള​ന​ത്തെ വ്യ​ത്യ​സ്ത​മാ​ക്കി​യ​ത്. മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന പി​ണ​റാ​യി വി​ജ​യ​നാ​ണ് ‘ന​വ കേ​ര​ള​ത്തെ ന​യി​ക്കാ​നു​ള്ള പു​തു​വ​ഴി​ക​ൾ’ എ​ന്ന പേ​രി​ലെ 41 പേ​ജു​ള്ള രേ​ഖ സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച​തും.

പി​ണ​റാ​യി​യു​ടെ ഒ​മ്പ​ത് വ​ർ​ഷ​ക്കാ​ല​ത്തെ ഭ​ര​ണ നേ​ട്ട​ങ്ങ​ൾ​ക്കൊ​പ്പം ഭ​ര​ണ​ത്തു​ട​ർ​ച്ച​യു​ടെ ഉ​റ​ച്ച സാ​ധ്യ​ത​ക​ളു​മാ​യി​രു​ന്നു രേ​ഖ​യു​ടെ ഉ​ള്ള​ട​ക്കം. വി​ക​സ​ന​ത്തി​ന് പ​ണം ക​ണ്ടെ​ത്തു​ന്ന​തി​ന് സെ​സ് പി​രി​ക്കാ​മെ​ന്ന നി​ർ​ദേ​ശം അ​ന്ന് വി​വാ​ദ​വു​മാ​യി​രു​ന്നു.

സം​സ്ഥാ​ന നേ​തൃ​ത്വം ഭ​ര​ണ​ത്തു​ട​ർ​ച്ച​യി​ൽ ഉ​റ​ച്ച വി​ശ്വാ​സം പ​ങ്കു​വെ​ക്കു​മ്പോ​ഴും തു​ട​ർ​ഭ​ര​ണ​ത്തി​ന്റെ കാ​ര്യ​ത്തി​ൽ അ​മി​ത ആ​ത്മ​വി​ശ്വാ​സം പാ​ടി​ല്ലെ​ന്ന മു​ന്ന​റി​യി​പ്പ്​ അ​ന്ന് പോ​ളി​റ്റ് ബ്യൂ​റോ അം​ഗം മാ​ത്ര​മാ​യി​രു​ന്ന എം.​എ. ബേ​ബി ന​ൽ​കി​രു​ന്നു. ‘തു​ട​ർ​ഭ​ര​ണം വ​ര​ണോ എ​ന്ന കാ​ര്യം ജ​ന​ങ്ങ​ൾ തീ​രു​മാ​നി​ക്കേ​ണ്ട​താ​ണെ​ന്നും എ​ന്നാ​ൽ ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ൾ തു​ട​ര​ണം, തു​ട​ർ​ഭ​ര​ണം കി​ട്ടി​ക്ക​ഴി​ഞ്ഞു എ​ന്നു പ​റ​ഞ്ഞു പോ​കു​ന്ന​ത് മൗ​ഢ്യ​മാ​ണെ​ന്നു’​മാ​യി​രു​ന്നു ബേ​ബി​യു​ടെ പ്ര​തി​ക​ര​ണം.

ഈ ‘​ചെ​യ്യേ​ണ്ട കാ​ര്യ’​ങ്ങ​ളി​ലു​ണ്ടാ​യ വി​ട​വു​ക​ളാ​ണ് പി​ന്നീ​ട് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ളി​ലെ​ല്ലാം പ്ര​തി​ഫ​ലി​ച്ച​ത്. തു​ട​ർ​ഭ​ര​ണം കി​ട്ടി​യ​തോ​ടെ പാ​ർ​ട്ടി നേ​താ​ക്ക​ളി​ൽ പ​ണ​മു​ണ്ടാ​ക്കാ​നു​ള്ള ആ​ർ​ത്തി​യാ​ണെ​ന്നും ഈ ​രീ​തി​യി​ലാ​ണ് മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ങ്കി​ൽ ശു​ഭ​ക​ര​മ​ല്ല കാ​ര്യ​ങ്ങ​ളെ​ന്നും അ​ന്നേ സം​ഘ​ട​ന റി​പ്പോ​ർ​ട്ടി​ൽ മു​ന്ന​റി​യി​പ്പു​ണ്ടാ​യി​രു​ന്നു. ജ​ന​ങ്ങ​ളു​മാ​യി പാ​ർ​ട്ടി അ​ക​ന്നു​വെ​ന്നും അ​നു​ഭാ​വി​ക​ളു​മാ​യു​ള്ള ബ​ന്ധം പോ​ലും ന​ഷ്ട​മാ​കു​ന്നു​വെ​ന്ന വി​മ​ർ​ശ​ന​വു​മു​ണ്ടാ​യി​രു​ന്നു.