ശമ്പളം കൂട്ടാൻ ഒറ്റക്കെട്ട്; ബിൽ നിയമസഭ പാസാക്കി; അധിക ബാധ്യത 6.91 കോടി

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി​മാ​രു​ടെ​യും എം.​എ​ൽ.​എ​മാ​രു​ടെയും ശ​മ്പ​ള -അ​ല​വ​ൻ​സു​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ബി​ൽ നി​യ​മ​സ​ഭ ഐ​ക​ക​ണ്ഠ്യേ​ന പാ​സാ​ക്കി.

മ​ന്ത്രി​മാ​രു​ടേ​ത് നി​ല​വി​ലെ 99,000 രൂ​പ​യി​ൽ​നി​ന്ന് 1.33 ല​ക്ഷം രൂ​പ​യാ​യും എം.​എ​ൽ.​എ​മാ​രു​ടേ​ത് 69,000ത്തി​ൽ​നി​ന്ന് 98,000 ആ​യും വ​ർ​ധി​ക്കും. ഈ ​ഇ​ന​ത്തി​ൽ 6.91 കോ​ടി​യാ​ണ് പ്ര​തി​വ​ർ​ഷം അ​ധി​ക സാ​മ്പ​ത്തി​ക ബാ​ധ്യ​ത.

2018ലാ​ണ് ഒ​ടു​വി​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ച്ച​ത്. എം.​എ​ൽ.​എ​മാ​ർ​ക്ക് വി​മാ​ന​യാ​ത്ര യാ​ത്ര അ​ല​വ​ൻ​സ് 50,000 രൂ​പ​യി​ൽ നി​ന്ന് 75,000 ആ​യി വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. വി​മാ​ന​യാ​ത്ര ആ​ശ്ര​യി​ക്കാ​ത്ത​വ​ർ​ക്ക് ഈ ​തു​ക ട്രെ​യി​ൻ കൂ​പ്പ​ണാ​യോ ഇ​ന്ധ​ന കൂ​പ്പ​ണാ​യോ ന​ൽ​കും.

എം.​എ​ൽ.​എ​മാ​ർ​ക്ക് ഒ​രു സ്റ്റാ​ഫ് അം​ഗ​ത്തെ കൂ​ടി അ​നു​വ​ദി​ക്കു​ന്ന കാ​ര്യം സ്പീ​ക്ക​ർ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി. ഇ​ക്കാ​ര്യം പ​രി​ഗ​ണി​ക്കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യും വ്യ​ക്ത​മാ​ക്കി. അതേസമയം, മൂന്ന് ബി.ജെ.പി എം.എൽ.എമാർ സഭയിൽ ഹാജരായില്ല.

ശമ്പള വർധനവ് നിലവിൽ വരുന്നതോടെ എം.എൽ.എമാരുടെ പ്രതിമാസ ശമ്പളം 98,000 രൂപയായും മന്ത്രിമാരുടേത് 1.33 ലക്ഷം രൂപയായും ഉയരും. അടിസ്ഥാന ശമ്പളത്തിന് പുറമെ സിറ്റിങ് ഫീസ്, ചികിത്സാ പരിധി, ടെലഫോൺ ചാർജ് തുടങ്ങിയ ആനുകൂല്യങ്ങളിലും ആനുപാതികമായി വർധിക്കും.

നിലവിൽ എം.എൽ.എക്ക് പ്രതിമാസ നിശ്ചിത അലവൻസ് (2,000 രൂപ), മണ്ഡലം അലവൻസ് (25,000), ടെലിഫോൺ അലവൻസ് (11,000), ഇൻഫർമേഷൻ അലവൻസ് (4,000), മിനിമം യാത്രാക്കൂലി (20,000), മറ്റു ചിലവുകൾക്ക് (8,000) എന്നിവ ഉൾപ്പെടെയാണ് പ്രതിമാസ വരുമാനം ലഭിക്കുന്നത്.

ഇതിനുപുറമേ കി.മീറ്ററിന് 10 രൂപ നിരക്കിലുള്ള അധിക യാത്രാബത്ത, പ്രതിവർഷം നാലു ലക്ഷം രൂപയുടെ റെയിൽവേ കൂപ്പൺ, ദിനബത്ത (സംസ്ഥാനത്തിനുള്ളിൽ 1,000, പുറത്ത് 1,200), സൗജന്യ ചികിത്സ, കെ.എസ്.ആർ.ടി.സി സൗജന്യ യാത്ര, 10 ലക്ഷം രൂപയുടെ പലിശരഹിത വാഹന വായ്പ, 20 ലക്ഷം രൂപയുടെ കുറഞ്ഞ പലിശ നിരക്കിലുള്ള ഭവന വായ്പ, 15,000 ബുക്ക് അലവൻസ് എന്നിവയും ലഭിക്കുന്നുണ്ട്. സർവിസ് കാലാവധിക്കനുസരിച്ച് 8,000 രൂപ മുതൽ 20,000 വരെയാണ് മുൻ എം.എൽ.എമാരുടെ പെൻഷൻ.