കോഴിക്കോട്: 68ാമത് സംസ്ഥാന സ്കൂൾ കായികമേള അത്ലറ്റിക്സ് മത്സരങ്ങളുടെ രണ്ടാംനാളും ചാമ്പ്യൻപട്ടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം. ആദ്യ ദിനം ഒന്നാംസ്ഥാനത്തുണ്ടായിരുന്ന പാലക്കാടിനെ രണ്ടാമതാക്കി നിലവിലെ ചാമ്പ്യന്മാരായ മലപ്പുറം മുന്നിൽക്കയറി.