മാധ്യമം ഹെൽത്ത് കെയറിന് ചുങ്കത്തറ മദ്റസത്തുൽ ഇഹ്സാൻ വിദ്യാർഥികളുടെ കൈത്താങ്ങ്

മാധ്യമം ഹെൽത്ത് കെയറിന് ചുങ്കത്തറ മദ്റസത്തുൽ ഇഹ്സാൻ വിദ്യാർഥികൾ സമാഹരിച്ച തുക കൈമാറുന്നു
എടക്കര: മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് സാന്ത്വനമേകാൻ തുടക്കം കുറിച്ച മാധ്യമം ഹെൽത്ത് കെയർ പദ്ധതിയിലേക്ക് ചുങ്കത്തറ മദ്റസത്തുൽ ഇഹ്സാൻ വിദ്യാർഥികൾ സമാഹരിച്ച തുക കൈമാറി. മദ്റസയിൽ നടന്ന പരിപാടിയിൽ പി.ടി.എ പ്രസിഡന്റ് എം. ജമീറിൽ നിന്ന് മാധ്യമം ഹെൽത്ത് കെയർ എക്സിക്യൂട്ടീവ് എം. അബ്ദുല്ല തുക ഏറ്റുവാങ്ങി.
കൂടുതൽ തുക സമാഹരിച്ച വിദ്യാർഥികൾ ജിന ഷെറിൻ, താലിയ ഫൈസൽ, സി.എസ്. സിനാൻ, എ.എസ്. ഇന്ഷ അഫ്രിൻ, എ.എസ്. ഇലാൻ അസ്നദ്, എൻ.കെ. റിയ ഫാത്തിമ, കെ. മുഹമ്മദ് സമിൻ, എ. ഫൈഹ, ഇഷ റഹ്മാൻ, ആമിഷ് അസ്ലം, ഹംദാൻ ഹബീബ് എന്നിവർക്ക് മാധ്യമത്തിന്റെ ഉപഹാരം നൽകി അനുമോദിച്ചു. പ്രിൻസിപ്പൽ സി. ഉസ്മാൻ, സ്റ്റാഫ് സെക്രട്ടറി സി.എച്ച്. ആയിഷ, അധ്യാപകർ പി. അബ്ദുൽ ഹമീദ്, എം. ഷഫീഖ് എന്നിവർ സംബന്ധിച്ചു.
