മാധ്യമം ഹെൽത്ത്‌ കെയറിലേക്ക് പൊന്നാനി ഐ.എസ്.എസ് വിദ്യാർഥികളുടെ സഹായ ഹസ്തം

മാ​ധ്യ​മം ഹെ​ൽ​ത്ത്‌ കെ​യ​ർ പ​ദ്ധ​തി​യി​ലേ​ക്ക് പൊ​ന്നാ​നി ഐ.​എ​സ്.​എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ സ്വ​രൂ​പിച്ച തു​ക പ്രി​ൻ​സി​പ്പ​ൽ പി.​കെ. അ​ബ്ദു​ൽ അ​സീ​സി​ൽ​നി​ന്ന് ഹെ​ൽ​ത്ത്‌ കെ​യ​ർ എ​ക്സി​ക്യൂ​ട്ടീ​വ് എം. ​അ​ബ്ദു​ല്ല ഏ​റ്റു​വാ​ങ്ങു​ന്നു

പൊന്നാനി: മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്കും ശാരീരിക പ്രയാസങ്ങളാൽ ദുരിത ജീവിതം നയിക്കുന്നവർക്കും സാന്ത്വനം നൽകുന്ന ‘മാധ്യമം’ ഹെൽത്ത്‌ കെയർ പദ്ധതിയിലേക്ക് പൊന്നാനി ഐ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ സ്വരൂപിച്ച തുക കൈമാറി. സ്കൂളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ പി.കെ. അബ്ദുൽ അസീസിൽനിന്ന് മാധ്യമം ഹെൽത്ത്‌ കെയർ ജില്ല എക്സിക്യൂട്ടീവ് എം. അബ്ദുല്ല തുക ഏറ്റുവാങ്ങി. 2,14,958 രൂപയാണ് ഇവർ സ്വരൂപിച്ചത്.

കൂടുതൽ തുക സമാഹരിച്ച വിദ്യാർഥികളായ കെ.ജി, ഒന്നാം ക്ലാസ് വിഭാഗത്തിലെ ഷജഹത്തുൽ ഹഖ്, വി. ഫത്ഹൂം, ഇസ്‌വ ബിൻത് ജവഹർ, എൽ.പി വിഭാഗത്തിൽ ഒ. ആയിഷ ജസ, ആമിന മറിയം, ഫാത്തിമ ഷെസ്ഫ, ടി. ഫാത്തിമ ഇഷ, യു.പി, ഹൈസ്കൂൾ വിഭാഗത്തിൽ പി.വി. മുഹമ്മദ് അഷ്റഫ് ഇഷാൻ, പി.വി. നാദിഹ, വി.വി. ഫഹദ് റാസിഖ് തുടങ്ങിയവരെയും മെന്റർമാരായ ഫാജിത, ഷെറീന യൂസഫ്‌, കെ.പി. ബുഷ്റ, രത്നകുമാരി എന്നിവരെയും ആദരിച്ചു.

ഐ.എസ്.എസ് പ്രസിഡന്റ്‌ പി.വി. അബ്ദുൽ ലത്തീഫ്, പ്രിൻസിപ്പൽ പി.കെ. അബ്ദുൽ അസീസ് മാധ്യമം ഏരിയ കോഓഡിനേറ്റർ പി.കെ. അബ്ദുല്ല, അക്കാദമിക് കോഓഡിനേറ്റർ പി.വി. അബ്ദുൽ ഖാദർ, സ്റ്റാഫ് സെക്രട്ടറി കെ.വി. മുഹമ്മദ്‌ റിയാസ്, അക്കാദമിക് കൺവീനർമാരായ റഷീന, കെ.ബി. ഉബൈദ, കെ.എച്ച്. ഫൈസൽ തുടങ്ങിയവർ സംബന്ധിച്ചു.