ചന്ദനമരം മുറിച്ചു കടത്താൻ ശ്രമം; രണ്ട് പ്രതികൾ പൊലീസ് പിടിയിൽ

തിരുവനന്തപുരം: മാറനല്ലൂർ അരുമാളൂരിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽനിന്ന് ചന്ദനമരം മുറിച്ചു കടത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ പൊലീസ് പിടിയിൽ. പാറശാല കുറുങ്കുണ്ടി സ്വദേശി സുകു, സുഹൃത്ത് ബിജു എന്നിവരെയാണ് മാറനല്ലൂർ പൊലീസ് പിടികൂടിയത്. ഇന്നലെ പുലർച്ചെ 12.30 തോടെ കരമന നെടുങ്കാട് സ്വദേശിയുടെ അരുമാളൂരിലെ പുരയിടത്തിലെ ചന്ദന മരം മുറിച്ചു കടത്താൻ ശ്രമിച്ചത്.

ഇവിടെ ആൾ താമസമില്ലെന്ന് മനസിലാക്കിയായിരുന്നു പ്രതികൾ ചന്ദനമരം മുറിച്ച് നീക്കാൻ ശ്രമം നടത്തിയത്. മരം വീണ ശബ്ദം കേട്ട് പുരയിടത്തിലെ നോട്ടക്കാരൻ എത്തിയപ്പോഴാണ് രണ്ടുപേർ ചേർന്ന് മരം മുറിച്ചിടുന്നത് കാണുന്നത്. പിന്നാലെ വസ്തുവിന്റെ ഉടമയെയും പൊലീസിനേയും വിവരമറിയിക്കുകയായിരുന്നു.

തുടർന്ന്, പൊലീസ് എത്തി നടത്തിയ പരിശോധനയിൽ സുകു പിടികൂടുകയായിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പാറശാല സ്വദേശി ബിജുവാണ് ഒപ്പമുണ്ടായിരുന്നതെന്ന് വിവരം ലഭിച്ചത്. പൊലീസ് അന്വേഷണത്തിൽ ഒളിവിലായിരുന്ന ബിജുവിനെയും പിടികൂടുകയായിരുന്നു. ച​ന്ദ​ന മ​ര​ക്ക​ഷ​ണ​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു വ​നം​വ​കു​പ്പി​നു കൈ​മാ​റി. ച​ന്ദ​ന​ക്കൊ​ള്ള ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ളു​മാ​യി സുകുവിന് ബ​ന്ധ​മുണ്ടെന്നും പൊ​ലീസ് പറഞ്ഞു.