അ​വ​ള് ജ​പ്പാ​നി​ലാ; സീ​മ​യു​ടെ ക​ള്ളം അ​മ്മ ടി.​വി​യി​ൽ പി​ടി​ച്ചു

ന​ഗോ​യ: ഏ​ഷ്യ​ൻ​ ഗെ​യിം​സ് വ​നി​താ വി​ഭാ​ഗം 10,000 മീ​റ്റ​ർ മ​ത്സ​രം ​വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ജ​പ്പാ​നി​ലെ ​ഐ​ച്ചി ന​ഗോ​യ​യി​ൽ പു​രോ​ഗ​മി​ക്കു​മ്പോ​ൾ ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ ച​മ്പ​യി​ൽ നി​ന്നും വി​ദൂ​ര ഗ്രാ​മ​ത്തി​ലെ വീ​ട്ടി​ലെ ടി.​വി​ക്ക് മു​ന്നി​ലി​രു​ന്ന് മ​ക​ളു​ടെ ഓ​ട്ടം​കാ​ണു​ക​യാ​യി​രു​ന്നു 79കാ​രി​യാ​യ ആ ​വീ​ട്ട​മ്മ. രാ​ജ്യ​ത്തി​ന്റെ അ​ഭി​മാ​ന​മാ​യ മ​ക​ൾ സീ​മ കു​മാ​രി ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ മ​ത്സ​രി​ക്കാ​ൻ ജ​പ്പാ​നി​ലേ​ക്ക് പോ​യ​തൊ​ന്നും അ​മ്മ കേ​സ​രി ദേ​വി അ​റി​യി​ല്ല. ആ​റു മ​ക്ക​ളി​ൽ ഏ​റ്റ​വും ഇ​ള​യ​വ​ളാ​ണ് സീ​മ. അ​വ​ൾ വ​ള​ർ​ന്ന് ലോ​കം ക​ണ്ട് തു​ട​ങ്ങും മു​മ്പേ പി​താ​വി​നെ ന​ഷ്ട​മാ​യ​തോ​ടെ അ​മ്മ​യു​ടെ ക​രു​ത​ൽ കൂ​ടി. അ​വ​ൾ വീ​ടു​വി​ട്ട് പോ​കു​ന്ന​തു​ത​ന്നെ അ​മ്മ​ക്ക് വ​ലി​യ ആ​ധി​യാ​ണ്. ചെ​റി​യ പ്രാ​യ​ത്തി​ൽ ത​ന്നെ ഓ​ട്ടം തു​ട​ങ്ങി​യ സീ​മ മെ​ഡ​ലു​ക​ൾ വാ​രി​ക്കൂ​ട്ടി​യെ​ത്തു​ന്ന​തൊ​ന്നും അ​മ്മ​മ​ന​സ്സി​ലെ ആ​ശ​ങ്ക​ക​ള​ക​റ്റി​യി​ല്ല. എ​വി​ടെ പോ​യാ​ലും അ​വ​ർ വേ​ഗം തി​രി​ച്ചെ​ത്ത​ണം. ബം​ഗ​ളൂ​രു​വി​ൽ പ​രി​ശീ​ല​ന​ത്തി​ന് പോ​യാ​ലും ഹി​മാ​ച​ലി​ലെ വീ​ട്ടി​ൽ ആ ​അ​മ്മ​മ​ന​സ്സ് ത​ള​ർ​ന്നി​രി​ക്കും. അ​തു​കൊ​ണ്ടു​ത​ന്നെ ഏ​ഷ്യ​ൻ ​ഗെ​യിം​സി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​തൊ​ന്നും അ​റി​യി​ക്കാ​തെ​യാ​ണ് സീ​മ ജ​പ്പാ​നി​ലേ​ക്ക് പ​റ​ന്ന​ത്.

‘അ​മ്മ​യു​ടെ 45ാം വ​യ​സ്സി​ലാ​ണ് എ​ന്റെ ജ​ന​നം. 12 ആ​കു​മ്പോ​ഴേ​ക്കും അ​ച്ഛ​ൻ മ​രി​ച്ചു. ഞാ​ൻ വീ​ടു​വി​ട്ട് എ​വി​ടെ പോ​കു​മ്പോ​ഴും അ​മ്മ​ക്ക് ടെ​ൻ​ഷ​നാ​വും. വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യി​ല്ലെ​ങ്കി​ൽ ഉ​റ​ക്കം പോ​ലു​മു​ണ്ടാ​വി​ല്ല. ര​ക്ത​സ​മ്മ​ർ​ദം ഉ​ൾ​പ്പെ​ടെ പ്ര​യാ​സ​ങ്ങ​ളു​ണ്ട്. പ​ല​പ്പോ​ഴും പ​രി​ശീ​ല​ന​ത്തി​ന് പോ​കു​ന്ന​തൊ​ന്നും പ​റ​യാ​റി​ല്ല. എ​ല്ലാം പ​ങ്കു​വെ​ക്കു​ന്ന​ത് മൂ​ത്ത ചേ​ച്ചി​യോ​ടാ​ണ്. ഏ​ഷ്യ​ൻ ഗെ​യിം​സി​ന് വ​ന്ന​പ്പോ​ഴും ഞാ​ൻ ബം​ഗ​ളൂ​രു​വി​ലാ​ണെ​ന്നാ​യി​രു​ന്നു അ​മ്മ ക​രു​തി​യ​ത്. മ​ത്സ​ര​ത്തി​നു​മു​മ്പ് ചേ​ച്ചി​യാ​ണ് ജ​പ്പാ​നി​ലേ​ക്ക് പോ​യ കാ​ര്യം പ​റ​ഞ്ഞ​ത്. ഞാ​ൻ മ​ത്സ​രി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ൾ അ​മ്മ​യും സ​ഹോ​ദ​രി​മാ​ർ​ക്കൊ​പ്പം ടി.​വി​യി​ൽ കാ​ണാ​നി​രു​ന്നു. എ​ന്റെ വ​ള​ർ​ച്ച​യി​ൽ അ​മ്മ​യു​ടെ​യും സ​ഹോ​ദ​രി​മാ​രു​ടെ​യും അ​ധ്വാ​ന​വു​മു​ണ്ട്’ -ഏ​ഷ്യ​ൻ ഗെ​യിം​സ് ച​രി​ത്ര​ത്തി​ലെ ഇ​ന്ത്യ​യു​ടെ മൂ​ന്നാം മെ​ഡ​ൽ നേ​ട്ട​ത്തി​നു​പി​ന്നാ​ലെ സീ​മ പ​റ​ഞ്ഞു.

പ​തി​നാ​യി​രം മീ​റ്റ​ർ വ​നി​ത​ക​ളി​ൽ 16 വ​ർ​ഷ​ത്തി​നു​ശേ​ഷം ല​ഭി​ച്ച വെ​ങ്ക​ല​ത്തി​ന് സ്വ​ർ​ണ​ത്തോ​ളം തി​ള​ക്ക​മു​ണ്ട്. പ്രീ​ജാ ശ്രീ​ധ​ര​നും ക​വി​താ റാ​വ​ത്തും 2010 ഗ്വാ​ങ്ഷു ഗെ​യിം​സി​ൽ നേ​ടി​യ സ്വ​ർ​ണ​ത്തി​നും വെ​ള്ളി​ക്കും ശേ​ഷം ആ​ദ്യ​മാ​യാ​ണ് മെ​ഡ​ലെ​ത്തു​ന്ന​ത്. 32 മി​നി​റ്റ് 50.05 സെ​ക്ക​ൻ​ഡി​ലാ​യി​രു​ന്നു മെ​ഡ​ൽ നേ​ട്ടം. ഇ​നി 5000 മീ​റ്റ​റി​ലും സീ​മ ട്രാ​ക്കി​ലി​റ​ങ്ങും