തൃശൂർ സുവോളജിക്കൽ പാർക്കിൽ ‘നന്ദു’വിന് ദയാവധം

പു​ത്തൂ​ർ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ൽ ദ​യാ​വ​ധ​ത്തി​ന് ഇ​ര​യാ​ക്കി​യ ന​ന്ദു എ​ന്ന ക​ടു​വ​ക്ക് ജീ​വ​ന​ക്കാ​രും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കു​ന്നു

 തൃ​ശൂ​ർ: പു​ത്തൂ​ർ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ൽ പ​രി​ച​ര​ണ​ത്തി​ലാ​യി​രു​ന്ന ‘ന​ന്ദു’ എ​ന്ന ആ​ൺ​ക​ടു​വ​യു​ടെ ദ​യാ​വ​ധം ന​ട​ത്തി. വ​യ​നാ​ട്ടി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി പു​ത്തൂ​രി​ലെ​ത്തി​ച്ച ന​ന്ദു​വി​ന് വാ​യ​യി​ൽ അ​ർ​ബു​ദം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. വി​ദ​ഗ്ധ വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ചി​കി​ത്സ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും രോ​ഗം മൂ​ർ​ച്ഛി​ക്കു​ക​യും ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ സാ​ധി​ക്കാ​ത്ത വി​ധം ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​വു​ക​യും ചെ​യ്തു.

രോ​ഗ​തീ​വ്ര​ത മൂ​ലം ക​ടു​വ അ​നു​ഭ​വി​ച്ച ക​ടു​ത്ത വേ​ദ​ന ക​ണ​ക്കി​ലെ​ടു​ത്തും ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി​ക്ക് സാ​ധ്യ​ത​യി​ല്ലെ​ന്ന വെ​റ്റ​റി​ന​റി വി​ദ​ഗ്ധ​രു​ടെ വി​ല​യി​രു​ത്ത​ലി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലും ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ന്റെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് ദ​യാ​വ​ധം ന​ട​ത്തി​യ​ത്. മ​ണ്ണു​ത്തി വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പോ​സ്റ്റ് മോ​ർ​ട്ടം ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്ക് വ​ള​പ്പി​ൽ സം​സ്‌​ക​രി​ച്ചു.