പേരാമ്പ്രയില്‍ യുഡിഎഫ്-സിപിഐഎം സംഘര്‍ഷം; ഷാഫി പറമ്പിൽ എംപിക്ക് പരുക്ക്

UDF-CPIM clash in Perambra; Shafi Parambil MP injured

 

കോഴിക്കോട് പേരാമ്പ്രയിൽ യുഡിഎഫ്-എല്‍ഡിഎഫ് സംഘര്‍ഷം. പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ആണ് സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ ഷാഫി പറമ്പിൽ എം പിക്ക് പരുക്കേറ്റു. പൊലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു.

ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാറിനും പരിക്കേറ്റു. കണ്ണീർ വാതകം പ്രയോഗിക്കുന്നതിനിടെയാണ് ഷാഫി പറമ്പിൽ എംപിക്ക് പരുക്കേറ്റത്. സികെജി കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെയും സംഘർഷം ഉണ്ടായിരുന്നു

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ന് പേരാമ്പ്രയില്‍ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. ഇരു വിഭാഗങ്ങളും ഇന്ന് വൈകിട്ട് പേരാമ്പ്രയില്‍ മാര്‍ച്ച് നടത്തുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. പൊലീസും കോൺഗ്രസ് പ്രവർത്തകരും ഏറ്റുമുട്ടി. പൊലീസ് ലാത്തി വീശി തുടർന്ന് പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *