വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു

നി​ല​ക്ക​ൽ അ​ട്ട​ത്തോ​ടി​ന് സ​മീ​പം ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച​പ്പോ​ൾ

നി​ല​ക്ക​ൽ: ശ​ബ​രി​മ​ല പാ​ത​യി​ൽ നി​ല​ക്ക​ൽ അ​ട്ട​ത്തോ​ടി​ന് സ​മീ​പം ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11 മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളു​ടെ വാ​ഹ​ന​വും എ​തി​രെ വ​ന്ന വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ നി​ല​ക്ക​ലി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

അ​പ​ക​ട​ത്തി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ മു​ൻ​ഭാ​ഗം ത​ക​ർ​ന്നി​ട്ടു​ണ്ട്. നി​ല​ക്ക​ൽ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.