ലോക ചെസ് ചാമ്പ്യൻഷിപ് 'ഇളമുറപ്പോര്'; ഗു​കേ​ഷി​ന് 19ഉം ​സി​ന്ദ​റോ​വി​ന് 20ഉം ​വ​യ​സ്സ്

ല​ണ്ട​ൻ: ലോ​ക ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ് പു​രു​ഷ-​വ​നി​ത വി​ഭാ​ഗ​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ സാ​ന്നി​ധ്യ​മു​റ​പ്പി​ച്ച് ആ​ർ. വൈ​ശാ​ലി കാ​ൻ​ഡി​ഡേ​റ്റ്സ് ചെ​സ് വ​നി​ത ചാ​മ്പ്യ​നാ​കു​മ്പോ​ൾ പു​രു​ഷ​ന്മാ​രി​ൽ ഒ​രു 20കാ​ര​നാ​യി​രു​ന്നു കി​രീ​ടം ചൂ​ടി​യ​ത്, ഉ​സ്ബ​ക് താ​ര​മാ​യ ജ​വാ​ഹി​ർ സി​ന്ദ​റോ​വ്. അ​ങ്ങ​നെ ഇ​ന്ത്യ​യു​ടെ ദൊ​മ്മ​രാ​ജു ഗു​കേ​ഷ് എ​ന്ന ഇ​ള​മു​റ​ക്കാ​ര​ൻ ചാ​മ്പ്യ​നെ​തി​രെ ​ക​രു​ക്ക​ൾ നീ​ക്കാ​ൻ സ​മ​പ്രാ​യ​ക്കാ​ര​ൻ ത​ന്നെ തീ​രു​മാ​നി​ക്ക​പ്പെ​ട്ടു. വ​നി​ത​ക​ളി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ൻ ജു ​വെ​ൻ​ജു​മി​നെ കീ​ഴ​ട​ക്കി അ​ടു​ത്ത ചാ​മ്പ്യ​ൻ​പ​ട്ടം പി​ടി​ക്കാ​ൻ വൈ​ശാ​ലി ഇ​റ​ങ്ങു​മ്പോ​ൾ പു​രു​ഷ​ന്മാ​രി​ൽ ഗു​കേ​ഷി​നെ വീ​ഴ്ത്താ​ൻ സി​ന്ദ​റോ​വും ക​രു​നീ​ക്കും.

മാ​ഗ്ന​സ് കാ​ൾ​സ​ണെ​ന്ന എ​തി​രാ​ളി​ക​ളി​ല്ലാ​ത്ത ഒ​ന്നാം ന​മ്പ​റു​കാ​ര​ൻ ത​ൽ​ക്കാ​ലം ​മാ​റി​നി​ന്ന ചാ​മ്പ്യ​ൻ പോ​രാ​ട്ട​ത്തി​​ലേ​ക്ക് അ​ങ്കം മു​റു​ക്കി പ്ര​മു​ഖ​ർ പ​ല​രു​മു​ണ്ടാ​യി​രി​ക്കെ​യാ​ണ് സി​ന്ദ​റോ​വ് എ​ത്തു​ന്ന​ത്. സാ​ധ്യ​ത പ​ട്ടി​ക​യി​ലെ പ്ര​മു​ഖ​രാ​യി​രു​ന്ന ഫാ​ബി​യാ​നോ ക​രു​വാ​ന, അ​നീ​ഷ് ഗി​രി, ഹി​കാ​രു ന​കാ​മു​റ തു​ട​ങ്ങി ഇ​ന്ത്യ​ക്കാ​ര​ൻ പ്ര​ഗ്നാ​ന​ന്ദ​വ​രെ എ​ട്ടു​പേ​ർ അ​ണി​നി​ര​ന്ന കാ​ൻ​ഡി​ഡേ​റ്റ്സ് ചെ​സി​ൽ ക​ളി തു​ട​ങ്ങി​യ​പ്പോ​ൾ​ത​ന്നെ സി​ന്ദ​റോ​വ് ന​യം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ ഏ​ഴു ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ലും ഒ​രാ​ളും അ​ഞ്ചി​ൽ കൂ​ടു​ത​ൽ ജ​യം പി​ടി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ, ഒ​രാ​ൾ​ക്ക് 14 മ​ത്സ​ര​ങ്ങ​ളു​ള്ള ടൂ​ർ​ണ​മെ​ന്റ് പ​കു​തി പി​ന്നി​ടു​മ്പോ​ഴേ​ക്ക് സി​ന്ദ​റോ​വ് അ​ഞ്ചു​വ​ട്ടം ജ​യം സ്വ​ന്ത​മാ​ക്കി ക​ഴി​ഞ്ഞി​രു​ന്നു. പോ​യ​ന്റ് ര​ണ്ട​ക്കം ക​ട​ത്തി​യാ​ണ് താ​രം കാ​ൻ​ഡി​ഡേ​റ്റ്സ് ചാ​മ്പ്യ​നാ​കു​ന്ന​ത്. ഒ​രു ക​ളി​പോ​ലും തോ​റ്റി​ല്ലെ​ന്ന​ത് കൂ​ടു​ത​ൽ വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ക സാ​ക്ഷാ​ൽ ലോ​ക ചാ​മ്പ്യ​ൻ ഗു​കേ​ഷി​നാ​കും. മു​മ്പ് മാ​ഗ്ന​സ് കാ​ൾ​സ​ൺ, വി​ശ്വ​നാ​ഥ​ൻ ആ​ന​ന്ദ് തു​ട​ങ്ങി​യ​വ​ർ​പോ​ലും ​സ്വ​ന്ത​മാ​ക്കാ​ത്ത വി​ജ​യ മാ​ർ​ജി​നാ​യി​രു​ന്നു താ​ര​ത്തി​ന്റെ​ത്.

അ​ടു​ത്ത ന​വം​ബ​റി​ലോ ഡി​സം​ബ​റി​ലോ ആ​കും ഗു​കേ​ഷ്- സി​ന്ദ​റോ​വ് ലോ​ക പോ​രാ​ട്ടം. ഗു​കേ​ഷ് 19കാ​ര​നാ​ണെ​ങ്കി​ൽ ഒ​രു വ​യ​സ്സി​ന്റെ മൂ​പ്പാ​ണ് ഉ​സ്ബ​ക് താ​ര​ത്തി​നു​ള്ള​ത്. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് ര​ണ്ടാം ത​വ​ണ​യാ​ണ് ര​ണ്ട് ഏ​ഷ്യ​ക്കാ​ർ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മു​ഖാ​മു​ഖം വ​രു​ന്ന​തെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

ക​ഴി​ഞ്ഞ ത​വ​ണ ചൈ​ന​ക്കാ​ര​ൻ ഡി​ങ് ലി​റ​നെ​യാ​യി​രു​ന്നു ഗു​കേ​ഷ് മ​റി​ച്ചി​ട്ട​ത്. ഇ​രു​വ​രും ത​മ്മി​ൽ ഇ​തു​വ​രെ മൂ​ന്നു​ത​വ​ണ ഏ​റ്റു​മു​ട്ടി​യ​തി​ൽ ര​ണ്ടും സ​മ​നി​ല​യാ​യ​പ്പോ​ൾ ഒ​രു ത​വ​ണ സി​ന്ദ​റോ​വ് ജ​യി​ച്ചു. 12ാം വ​യ​സ്സി​ൽ ഗ്രാ​ൻ​ഡ് മാ​സ്റ്റ​ർ​മാ​രാ​യ ഇ​രു​വ​രും 2022 ഒ​ളി​മ്പ്യാ​ഡി​ലെ വ്യ​ക്തി​ഗ​ത സ്വ​ർ​ണ​മെ​ഡ​ൽ ജേ​താ​ക്ക​ളാ​ണ്. ത​ങ്ങ​ളു​ടെ ആ​ദ്യ കാ​ൻ​ഡി​ഡേ​റ്റ്സ് പോ​രാ​ട്ടം ജ​യി​ച്ചാ​ണ് ഇ​രു​വ​രും ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​നെ​ത്തു​ന്ന​ത്. നി​ല​വി​ലെ ഫോം ​പ​രി​ഗ​ണി​ച്ചാ​ൽ സി​ന്ദ​റോ​വ് കൂ​ടു​ത​ൽ മി​ടു​ക്ക് കാ​ട്ടു​ന്നു​ണ്ടെ​ങ്കി​ലും പോ​രാ​ട്ടം ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ​ത്തു​മ്പോ​ൾ ഗു​കേ​ഷ് ത​ന്നെ ചാ​മ്പ്യ​നാ​കു​മെ​ന്ന് ഇ​ന്ത്യ​ക്കാ​ർ പ്ര​തീ​ക്ഷി​ക്കു​ന്നു.