മലപ്പുറത്ത് യുവാവിനെ കാ​റി​ൽ തട്ടിക്കൊണ്ടുപോയി ക്രൂര മർദിച്ചു

പെ​രി​ന്ത​ൽ​മ​ണ്ണ: യു​വാ​വി​നെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് പ​ണം ആ​വ​ശ്യ​പ്പെ​ട്ട​താ​യി പ​രാ​തി. താ​ഴേ​ക്കോ​ട് പൊ​ന്ന്യാ​കു​റു​ശ്ശി വീ​ട്ടി​ൽ സൈ​ദാ​ലി ഷി​ബി​നെ​യാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ ടൗ​ണി​ന് സ​മീ​പ​ത്ത് നി​ന്ന് ഫോ​ർ​ച്യൂ​ണ​ർ കാ​റി​ലെ​ത്തി​യ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​യാ​ൾ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. യു​വാ​വി​നെ സം​ഘം കാ​റി​ലേ​ക്ക് ബ​ല​മാ​യി വ​ലി​ച്ചി​ഴ​ച്ച് കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. ത​ട​യാ​ൻ ശ്ര​മി​ച്ച സു​ഹൃ​ത്തി​നെ ഒ​ന്നാം പ്ര​തി ക​ത്തി​യെ​ടു​ത്ത് വീ​ശി പ​രി​ക്കേ​ൽ​പ്പി​ച്ചു.

വാ​ഹ​ന​ത്തി​നു​ള്ളി​ലും പി​ന്നീ​ട് അ​ട്ട​പ്പാ​ടി ഭാ​ഗ​ത്തു​ള്ള പ​ന്നി ഫാ​മി​ലെ​ത്തി​ച്ചും പ്ര​തി​ക​ൾ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. ക​ഴു​ത്തി​ൽ ക​ത്തി​വെ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി പോ​ക്ക​റ്റി​ലു​ണ്ടാ​യി​രു​ന്ന പ​ണം സം​ഘം ക​വ​ർ​ന്നെ​ടു​ത്തു. 10 ല​ക്ഷം രൂ​പ ന​ൽ​കി​യി​ല്ലെ​ങ്കി​ൽ കൊ​ല്ലു​മെ​ന്ന് വാ​ൾ ക​ഴു​ത്തി​ൽ​വെ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. യു​വാ​വി​ന്റെ ഫോ​ണി​ൽ​നി​ന്ന് ഭാ​ര്യ​യെ വി​ളി​ച്ച് പ​ണം ആ​വ​ശ്യ​പ്പെ​ട്ടു. പി​റ്റേ ദി​വ​സം അ​ഞ്ച് ല​ക്ഷം രൂ​പ​യും ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ ബാ​ക്കി​യും ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം. സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ളാ​ണ് കാ​ര​ണ​മെ​ന്നാ​ണ് പൊ​ലീ​സി​ന്റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി. യു​വാ​വി​നെ ല​ഹ​രി ഉ​പ​യോ​ഗി​ക്കാ​ൻ നി​ർ​ബ​ന്ധി​ച്ച​താ​യും പ​രാ​തി​യി​ലു​ണ്ട്. പൊ​ലീ​സ് പി​ന്തു​ട​രു​ന്നു​ണ്ടെ​ന്ന് മ​ന​സ്സി​ലാ​ക്കി പ്ര​തി​ക​ൾ യു​വാ​വി​നെ ആ​ന​മ​ങ്ങാ​ട് വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. കാ​ർ പൊ​ലീ​സ്‌ ക​ണ്ടെ​ടു​ത്തു.