സഞ്ജു ജോലി കൃത്യമായി ചെയ്തുവെന്ന് ഇർഫാൻ പത്താൻ, ഈ ഫ്ലൈയിങ് സ്റ്റാർട്ട് കളിയുടെ ഗതി തന്നെ മാറ്റുമെന്ന് അശ്വിൻ

ചെന്നൈ: ട്വന്റി 20 ലോകകപ്പിലെ സൂപ്പർ എട്ടിൽ സിംബാവെക്കെതിരായ നിർണായക മത്സരത്തിൽ പ്ലേയിങ് ഇലവനിൽ തിരിച്ചെത്തിയ സഞ്ജു സാംസന്റെ ബാറ്റിങ്ങിനെ പ്രകീർത്തിച്ച് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ.

അഭിഷേക് ശർമക്കൊപ്പം ഓപണറായി ഇറങ്ങിയ സഞ്ജു 15 പന്തിൽ 24 റൺസെടുത്ത് പുറത്തായെങ്കിലും ഇന്ത്യൻ ഇന്നിങ്സിന് മികച്ച അടിത്തറയിടാൻ സഞ്ജുവിന് കഴിഞ്ഞുവെന്ന് ഇർഫാൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

‘ഈ ലോകകപ്പിൽ ഇന്ത്യയുടെ ഒന്നാം വിക്കറ്റ് ശരാശരി ഏഴാണ്. മറ്റു ടീമുകളേക്കാളും കുറവ്. ഇന്ന്, സഞ്ജു സാംസൺ ടീമിന് വേണ്ട രീതിയിൽ കൃത്യമായി കളിച്ചു, ഈ ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ട് സൃഷ്ടിക്കാൻ സഹായിച്ചു. അദ്ദേഹം തന്റെ ജോലി കൃത്യമായി നിർവഹിച്ചു.’– ഇർഫാൻ പഠാൻ എക്സിൽ കുറിച്ചു.

നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ റി​ങ്കു സി​ങ്ങി​ന് പ​ക​രമാണ് സ​ഞ്ജു​ ടീമിലെത്തിയത്. മു​ൻ​നി​ര​യി​ലെ ഇ​ടം​കൈ​യ്യ​ൻ​മാ​ർ​ക്കെ​തി​രെ മു​ൻ മ​ത്സ​ര​ങ്ങ​ളി​ൽ ഓ​ഫ്സ്പി​ന്ന​ർ​മാ​രെ എ​തി​ർ​ടീ​മു​ക​ൾ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു സ​ഞ്ജു ഓ​പ​ണ​ർ സ്ഥാ​ന​ത്ത് തി​രി​ച്ചെ​ത്തി​യ​ത്. മ​ല​യാ​ളി താ​രം ഓ​പ​ണ​റാ​യ​തോ​ടെ ഇ​ഷാ​ൻ കി​ഷ​ൻ മൂ​ന്നാം ന​മ്പ​റി​ലേ​ക്കും തി​ല​ക് വ​ർ​മ ആ​റാം ന​മ്പ​റി​ലേ​ക്കും മാ​റി.

ഇന്നിങ്സിന്റെ രണ്ടാം പന്തിൽ തന്നെ സിക്സർ പറത്തി തുടങ്ങിയ സഞ്ജു രണ്ട് സിക്സറുകളും ഒരു ഫോറുമാണ് നേടിയത്. തു​ട​ക്കം മു​ത​ൽ ആ​ക്ര​മി​ച്ചു​ക​ളി​ച്ച സ​ഞ്ജു​വും അ​ഭി​ഷേ​കും ഓ​പ​ണി​ങ് വി​ക്ക​റ്റി​ൽ 22 പ​ന്തി​ൽ 48 റ​ൺ​സ് ചേ​ർ​ത്തു. നാ​ലാം ഓ​വ​റി​ൽ ബ്ലെ​സ്സി​ങ് മു​സ​ർ​ബാ​നി​യെ മി​ഡ്‍വി​ക​റ്റി​ലേ​ക്ക് പ​റ​ത്താ​നു​ള്ള ശ്ര​മ​ത്തി​ൽ റ്യാ​ൻ ബേ​ളി​ന് ക്യാ​ച്ച് ന​ൽ​കി സ​ഞ്ജു മ​ട​ങ്ങുകയായിരുന്നു.

അതേസമയം, മുൻ ഇന്ത്യൻ സ്പിന്നർ ആർ.അശ്വിനും സഞ്ജുവിനെ പ്രകീർത്തിച്ച് രംഗത്തെത്തി. സഞ്ജു സാംസൺ നൽകുന്ന ചെറിയ ഇന്നിങ്സുകൾ പോലും വലിയ ഇംപാക്ട് ഉണ്ടാക്കുന്നുണ്ടെന്ന് അശ്വിൻ പറഞ്ഞു.

‘സഞ്ജുവിന് ഫൈനൽ വരെ സ്ഥിരമായി 15 പന്തിൽ 24, 15 പന്തിൽ 28, അല്ലെങ്കിൽ 17 പന്തിൽ 30 എന്നിങ്ങനെ റൺസ് നൽകാൻ സാധിച്ചാൽ, ഇന്ത്യൻ ടീമിന് അത് വലിയ മുതൽക്കൂട്ടാകും. അത്തരത്തിലുള്ള ഫ്ലൈയിങ് സ്റ്റാർട്ട് കളിയുടെ ഗതി തന്നെ മാറ്റും. സഞ്ജു ക്രീസിൽ ഉറച്ചുനിന്നാൽ വലിയ സ്കോറുകൾ നേടാൻ അദ്ദേഹത്തിന് പ്രയാസമില്ല, സഞ്ജൂ, ഇത് നിന്റെ നിമിഷമാണ്. ലഭിക്കുന്ന തുടക്കം മുതലാക്കി മുന്നേറണം. ഇതിലും വലിയൊരു വേദിയും പ്ലാറ്റ്‌ഫോമും ഇനി നിനക്ക് ലഭിക്കാനില്ല. ഈ അവസരം നീ കൃത്യമായി വിനിയോഗിക്കണം’- അശ്വിൻ പറഞ്ഞു.