വിഷു സ്പെഷൽ ട്രെയിനുകൾ


പാ​ല​ക്കാ​ട്: വി​ഷു​ത്തി​ര​ക്ക് പ​രി​ഗ​ണി​ച്ച് മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ-​ചെ​ന്നൈ എ​ഗ്‌​മൂ​ർ റൂ​ട്ടി​ൽ റെ​യി​ൽ​വേ പ്ര​ത്യേ​ക ഫെ​സ്റ്റി​വ​ൽ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ-​ചെ​ന്നൈ എ​ഗ്‌​മൂ​ർ സ്പെ​ഷ​ൽ ട്രെ​യി​ൻ ആ​റ്, 13 തീ​യ​തി​ക​ളി​ൽ മം​ഗ​ളൂ​രു സെ​ൻ​ട്ര​ലി​ൽ​നി​ന്ന് വൈ​കീ​ട്ട് നാ​ലി​ന് പു​റ​പ്പെ​ട്ട് പി​റ്റേ​ന്ന് രാ​വി​ലെ 10.30ന് ​ചെ​ന്നൈ എ​ഗ്‌​മൂ​റി​ൽ എ​ത്തും. ചെ​ന്നൈ എ​ഗ്‌​മൂ​ർ- മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ സ്പെ​ഷ​ൽ ട്രെ​യി​ൻ ഏ​ഴ്, 14 തീ​യ​തി​ക​ളി​ൽ ചെ​ന്നൈ എ​ഗ്‌​മൂ​റി​ൽ​നി​ന്ന് ഉ​ച്ച​ക്ക് ര​ണ്ടി​ന് പു​റ​പ്പെ​ട്ട് പി​റ്റേ​ന്ന് രാ​വി​ലെ 6.50ന് ​മം​ഗ​ളൂ​രു സെ​ൻ​ട്ര​ലി​ൽ എ​ത്തും.