ലോ​ക​ക​പ്പ്; യു.​എ​സി​ൽ പ​രി​ശീ​ല​നം ആ​രം​ഭി​ച്ച് ഖ​ത്ത​ർ

ദോ​ഹ: ഫി​ഫ ലോ​ക​ക​പ്പ് മു​ന്നോ​ടി​യാ​യി അ​ന്നാ​ബി​ക​ൾ അ​മേ​രി​ക്ക​യി​ലെ സാ​ന്താ ബാ​ർ​ബ​റ​യി​ലു​ള്ള ക്യാ​മ്പി​ൽ ശീ​ല​നം ആ​രം​ഭി​ച്ചു. അ​യ​ർ​ല​ൻ​ഡി​ൽ ന​ട​ന്ന സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ശ​നി​യാ​ഴ്ച സം​ഘം യു.​എ​സി​ലേ​ക്ക് തി​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ടീം ​ത​ങ്ങ​ളു​ടെ ആ​ദ്യ പ​രി​ശീ​ല​ന സെ​ഷ​നു​ക​ൾ പൂ​ർ​ത്തി​യാ​ക്കി.

യു.​എ​സി​ലേ​ക്ക് തി​രി​ച്ച ഖ​ത്ത​ർ ടീ​മി​ൽ മ​ല​യാ​ളി ത​ഹ്സി​ൻ മു​ഹ​മ്മ​ദും ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. ഖ​ത്ത​ർ ദേ​ശീ​യ ടീ​മി​ന്റെ പ്രാ​ഥ​മി​ക സ്ക്വാ​ഡി​ൽ ഇ​ടം​നേ​ടി​യ താ​രം അ​യ​ർ​ല​ൻ​ഡി​നെ​തി​രെ​യു​ള്ള മ​ത്സ​ര​ത്തി​ലും ക​ള​ത്തി​ലി​റ​ങ്ങി​യി​രു​ന്നു. അ​ന്തി​മ ലി​സ്റ്റി​ലും ത​ഹി​സി​ൻ ഇ​ടം​പി​ടി​ച്ചാ​ൽ ലോ​ക​ക​പ്പ് ദേ​ശീ​യ ടീ​മി​ൽ ഇ​ടം​പി​ടി​ക്കു​ന്ന ആ​ദ്യ മ​ല​യാ​ളി​യാ​കും ത​ഹ്സി​ൻ. ലോ​ക​ക​പ്പി​നു​ള്ള ഖ​ത്ത​റി​ന്റെ അ​ന്തി​മ ഫൈ​ന​ൽ ടീം ​പ്ര​ഖ്യാ​പ​നം ഇ​ന്ന് ഉ​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ലോ​ക​ക​പ്പ് പോ​രാ​ട്ട​ങ്ങ​ൾ തു​ട​ങ്ങാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ, ജൂ​ൺ ആ​റി​ന് എ​ൽ സാ​ൽ​വ​ഡോ​റി​നെ​തി​രെ ഖ​ത്ത​ർ സൗ​ഹൃ​ദ മ​ത്സ​രം ക​ളി​ക്കും. ടീ​മി​ന്റെ നി​ല​വി​ലെ ഫോം ​വി​ല​യി​രു​ത്താ​നും ലോ​ക​ക​പ്പി​ലെ ത​ന്ത്ര​ങ്ങ​ൾ മെ​ന​യാ​നും ഈ ​മ​ത്സ​രം നി​ർ​ണാ​യ​ക​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.ജൂ​ൺ 11 മു​ത​ൽ ജൂ​ലൈ 19 വ​രെ യു.​എ​സ്, കാ​ന​ഡ, മെ​ക്സി​ക്കോ എ​ന്നീ രാ​ജ്യ​ങ്ങ​ൾ സം​യു​ക്ത​മാ​യാ​ണ് ഇ​ത്ത​വ​ണ​ത്തെ ലോ​ക​ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്. ലോ​ക​ക​പ്പി​ൽ ജൂ​ൺ 13ന് ​സ്വി​റ്റ്സ​ർ​ല​ൻ​ഡി​നെ​തി​രെ​യാ​ണ് ഖ​ത്ത​റി​ന്റെ ആ​ദ്യ മ​ത്സ​രം. ഗ്രൂ​പ്പ് ബി​യി​ൽ ആ​തി​ഥേ​യ​രാ​യ കാ​ന​ഡ, സ്വി​റ്റി​സ​ർ​ല​ൻ​ഡ് ബോ​സ്നി​യ ആ​ൻ​ഡ് ഹെ​ർ​സ​ഗോ​വി​ന എ​ന്നി​വ​രാ​ണ് മ​റ്റ് എ​തി​രാ​ളി​ക​ൾ.