ഇ​ല​ക്ട്രി​ക് ബ​സു​ക​ളു​ടെ ഹ​ബ്ബാ​കാ​ൻ പൊ​ന്നാ​നി

പൊ​ന്നാ​നി: പി.​എം ഇ-​സേ​വ ശ്രേ​ണി​യി​ൽ 50 ഇ​ല​ക്ട്രി​ക് ബ​സു​ക​ളു​ടെ ഹ​ബ്ബാ​യി പൊ​ന്നാ​നി​യെ പ​രി​ഗ​ണി​ക്കു​ന്നു. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ദേ​ശ​ങ്ങ​ൾ അ​ന്തി​മ​മാ​ക്കി ചീ​ഫ് സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യ സ​മി​തി ഈ ​മാ​സം ത​ന്നെ സ​ർ​ക്കാ​റി​ന് ശി​പാ​ർ​ശ സ​മ​ർ​പ്പി​ക്കും.

പൊ​ന്നാ​നി കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യു​ടെ നാ​ലേ​ക്ക​റോ​ളം വ​രു​ന്ന വി​ശാ​ല​മാ​യ യാ​ർ​ഡാ​ണ് ഇ​ല​ക്ട്രി​ക് ബ​സ് ഹ​ബ്ബി​നാ​യി പൊ​ന്നാ​നി​യെ പ​രി​ഗ​ണി​ക്കു​ന്ന​തി​ന് പ്ര​ധാ​ന അ​നു​കൂ​ല ഘ​ട​ക​മാ​യ​ത്. പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ പൊ​ന്നാ​നി കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യു​ടെ വി​ക​സ​ന​ത്തി​നും പൊ​തു​ഗ​താ​ഗ​ത മേ​ഖ​ല​ക്കും വ​ലി​യ മു​ന്നേ​റ്റ​മാ​കും. കൂ​ടു​ത​ൽ ഇ​ല​ക്ട്രി​ക് ബ​സു​ക​ൾ എ​ത്തു​ന്ന​തോ​ടെ നി​ല​വി​ലു​ള്ള സ​ർ​വി​സു​ക​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം പു​തി​യ റൂ​ട്ടു​ക​ളി​ലേ​ക്ക് സ​ർ​വി​സ് വ്യാ​പി​പ്പി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്.

ഇ​തോ​ടൊ​പ്പം പൊ​ന്നാ​നി ഡി​പ്പോ​യി​ൽ മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​നും ജീ​വ​ന​ക്കാ​രു​ടെ ഒ​ഴി​വു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി നി​ക​ത്താ​നും തീ​രു​മാ​ന​മാ​യി.

ഗ​താ​ഗ​ത മ​ന്ത്രി സി.​പി. ജോ​ണു​മാ​യും കെ.​എ​സ്.​ആ​ർ.​ടി.​സി എം.​ഡി പ്ര​മോ​ജ് ശ​ങ്ക​റു​മാ​യും കെ.​പി. നൗ​ഷാ​ദ് അ​ലി എം.​എ​ൽ.​എ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​ങ്ങ​ളു​ണ്ടാ​യ​ത്.

പെ​രു​മ്പ​ട​പ്പ്, ആ​ല​ങ്കോ​ട്, ന​ന്നം​മു​ക്ക് പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് ഗ്രാ​മ​വ​ണ്ടി അ​നു​വ​ദി​ക്കാ​നും ധാ​ര​ണ​യാ​യി. പൊ​ന്നാ​നി ഡി​പ്പോ​യി​ലെ ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് പ​രി​ഹ​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി 17 ഡ്രൈ​വ​ർ​മാ​രു​ടെ​യും 11 വീ​തം ക​ണ്ട​ക്ട​ർ, സ്വി​ഫ്റ്റ് ജീ​വ​ന​ക്കാ​രു​ടെ​യും ഒ​ഴി​വു​ക​ൾ ഉ​ട​ൻ നി​ക​ത്താ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

ജീ​വ​ന​ക്കാ​രു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​കു​ന്ന​തോ​ടെ നി​ല​വി​ൽ ജീ​വ​ന​ക്കാ​രു​ടെ അ​ഭാ​വം മൂ​ലം മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന മു​ഴു​വ​ൻ സ​ർ​വി​സു​ക​ളും പു​ന​രാ​രം​ഭി​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ഡി​പ്പോ​യി​ലെ വ​ർ​ക്ക്‌​ഷോ​പ്പി​ന്റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി അ​ടി​യ​ന്ത​ര​മാ​യി നാ​ല​ര ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കാ​നും തീ​രു​മാ​നി​ച്ചു. പൊ​ന്നാ​നി​യെ ഇ​ല​ക്ട്രി​ക് ബ​സ് ഹ​ബ്ബാ​യി ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള നീ​ക്ക​വും നി​ല​വി​ലു​ള്ള സ​ർ​വി​സു​ക​ൾ പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും ഒ​രേ​സ​മ​യം മു​ന്നോ​ട്ടു​പോ​കു​ന്ന​ത് ഡി​പ്പോ​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് വ​ഴി​യൊ​രു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.