മെ​സ്സി​യു​ടെ പേ​രി​ലെ ക​ള്ള​ക്ക​ളി: തെ​ളി​യു​ന്ന​ത്​ അ​ടി​മു​ടി ദു​രൂ​ഹ​ത

തി​രു​വ​ന​ന്ത​പു​രം: ഫു​ട്​​ബാ​ൾ ഇ​തി​ഹാ​സം ല​യ​ണ​ൽ മെ​സ്സി​യെ കേ​ര​ള​ത്തി​ലെ​ത്തി​ക്കാ​മെ​ന്ന പേ​രി​ൽ ന​ട​ന്ന ഇ​ട​പാ​ട്​ സം​ബ​ന്ധി​ച്ച എ​സ്.​ഐ.​ടി അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​യു​ന്ന​ത്​ അ​ടി​മു​ടി ദു​രൂ​ഹ​ത. മു​ൻ കാ​യി​ക​മ​ന്ത്രി വി. ​അ​ബ്​​ദു​റ​ഹ്മാ​ൻ ഉ​ൾ​പ്പെ​ടെ ചേ​ർ​ന്ന്​ സ്വ​കാ​ര്യ സ്​​പോ​ൺ​സ​ർ​ക്കാ​യി വ​ഴി​വി​ട്ട്​ പ​ല കാ​ര്യ​ങ്ങ​ളും ചെ​യ്തു​ന​ൽ​കി​യെ​ന്ന നി​ല​ക്കാ​ണ്​ അ​ന്വേ​ഷ​ണം. സ്​​പോ​ൺ​സ​റെ ക​ണ്ടെ​ത്തി​യ​തി​ലും പ​ണം കൈ​മാ​റി​യ​തി​നും സ​ർ​ക്കാ​റി​ന്‍റെ പ​ക്ക​ൽ യാ​തൊ​രു രേ​ഖ​ക​ളു​മി​ല്ലെ​ന്നും എ​സ്.​ഐ.​ടി ക​ണ്ടെ​ത്തി. കാ​യി​ക വ​കു​പ്പ്​ സ്​​പെ​ഷ​ൽ സെ​ക്ര​ട്ട​റി എ​ൻ. പ്ര​ശാ​ന്ത്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ കാ​ര്യ​ങ്ങ​ൾ​ക്ക്​ സ​മാ​ന​മാ​ണ്​ എ​സ്.​ഐ.​ടി ക​ണ്ടെ​ത്ത​ലും.

സ്​​പോ​ൺ​സ​റാ​യ ആ​ർ.​ബി.​സി അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്​ പോ​ലെ അ​ർ​ജ​ന്‍റീ​ന ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ന് (എ.​എ​ഫ്.​എ) 126 കോ​ടി രൂ​പ കൈ​മാ​റി​യ​താ​യി ഔ​ദ്യോ​ഗി​ക തെ​ളി​വു​ക​ളി​ല്ലെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച്​ വി​ദേ​ശ​ത്തേ​ക്ക്​ പ​ണം ക​ട​ത്തു​ക​യാ​യി​രു​ന്നെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ്​ അ​ന്വേ​ഷ​ണ​സം​ഘം.

പ​ല ഇ​ട​പാ​ടു​ക​ളി​ലും അ​ന്വേ​ഷ​ണ​സം​ഘം ദു​രൂ​ഹ​ത സം​ശ​യി​ക്കു​ക​യാ​ണ്. 1000 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ പ​ണ​മി​ട​പാ​ട്​ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്നെ​ന്നും പ​ല ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ വി​ശ​ദാം​ശ​ങ്ങ​ൾ ല​ഭി​ക്കേ​ണ്ട​തു​ണ്ടെ​ന്നും എ​സ്.​ഐ.​ടി വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു. കൊ​ച്ചി​യി​ലെ സ്​​റ്റേ​ഡി​യം കൈ​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടും പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ന്ന​താ​യി തെ​ളി​വ് ല​ഭി​ച്ചി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ പ​രി​പാ​ടി എ​ന്ന പ്ര​തീ​തി​യു​ണ്ടാ​ക്കി നേ​ട്ട​മു​ണ്ടാ​ക്കാ​നാ​ണ്​ സ്​​പോ​ൺ​സ​ർ ശ്ര​മി​ച്ച​തെ​ന്നും അ​തി​ന്​ സ​ർ​ക്കാ​റി​ന്‍റെ ഭാ​ഗ​മാ​യ ചി​ല​ർ കൂ​ട്ടു​നി​ന്നെ​ന്നു​മു​ള്ള നി​ല​യി​ലാ​ണ്​ എ​സ്.​ഐ.​ടി അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. സ്​​പോ​ൺ​സ​റെ ക​ണ്ടെ​ത്തി​യ​തി​ലെ മാ​ന​ദ​ണ്ഡ​മൊ​ന്നും സ​ർ​ക്കാ​ർ ഫ​യ​ലി​ൽ ഇ​ല്ല. ഇ​ത്​ സം​ബ​ന്ധി​ച്ച്​ സ​ർ​ക്കാ​റി​ന്‍റെ പ​ക്ക​ൽ ഒ​രു രേ​ഖ​ക​ളു​മി​ല്ലെ​ന്ന്​ കാ​യി​ക​മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് രേ​ഖാ​മൂ​ലം നി​യ​മ​സ​ഭ​യി​ൽ ന​ൽ​കി​യ മ​റു​പ​ടി​യി​ലും വ്യ​ക്​​ത​മാ​ക്കു​ന്നു.