സ്ഥലം മാറ്റം ലഭിച്ചവർക്ക് യാത്രയയപ്പു നൽകി

 

Yathrayayapp

എടവണ്ണ പോലീസ് സ്റ്റേഷനിൽ നിന്നും സ്ഥലം മാറ്റം ലഭിച്ച് പോകുന്ന സ്റ്റേഷൻ ഐ.പിയും എസ്എച്ച് ഒ യുമായ വിജയരാജൻ വി , എടവണ്ണ സബ് ഇൻസ്പെക്ടർ പി.എം കൃഷ്ണനുണ്ണി എന്നിവർക്ക് എടവണ്ണ പോലീസ്‌ വളണ്ടിയേഴ്സ് ഹൃദ്യമായ യാത്രയയപ്പ് യോഗം സംഘടിപ്പിച്ചു. (Yathrayayapp)

ഒതായി എടപ്പറ്റ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വളണ്ടിയർമാരുടെ സ്നേഹോപഹാരം സമർപ്പിച്ചു. പോലീസ് ഓഫീസർമാരായ സുരേന്ദ്രൻ (SSB) ജിത് സ് (വിജിലൻസ് ), ശബീറലി. ( PRO ), സുരേഷ് കുമാർ സിദ്ധീഖ്.ടി., തസ്ലീം കെ.സി, ഇസുദ്ധീൻ, യുസുഫ് (Rtd SSB ), ശുഭ, സിനി തുടങ്ങിയവരും സീനിയർ പോലീസ് വണ്ടിയർ മുഹമ്മദ് വടശ്ശേരി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പോലീസ് വളണ്ടിയർ ലീഡർ അൻസാർ ഒതായി സ്വാഗതം പറഞ്ഞു. ജംഷീർ അധ്യക്ഷത വഹിച്ചു ഡപ്യൂട്ടി ലീഡർ അൻവർ എ. നന്ദിയും പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *