ഫുട്ബോൾ ലോകകപ്പിന് ഇനി 50 നാൾ

കാ​ൽ​പ്പ​ന്തു​ക​ളി​യു​ടെ മ​ഹാ​മേ​ള​ക്ക് ജൂ​ൺ 11ന് ​പ​ന്തു​രു​ണ്ടു​തു​ട​ങ്ങും. 48 ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ആ​ദ്യ ഫി​ഫ ലോ​ക​ക​പ്പെ​ന്ന പ്ര​ത്യേ​ക​ത​യു​ണ്ട് ഇ​തി​ന്. യു.​എ​സി​ലെ​യും കാ​ന​ഡ​യി​ലെ​യും മെ​ക്സി​ക്കോ​യി​ലെ​യും മൈ​താ​ന​ങ്ങ​ൾ ആ​ഗോ​ളാ​ര​വ​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കാ​നൊ​രു​ങ്ങു​മ്പോ​ൾ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ലോ​ക​ക​പ്പ് ക​ളി​ക്കു​ന്ന ആ​വേ​ശ​ത്തി​ലാ​ണ് നാ​ല് രാ​ജ്യ​ങ്ങ​ൾ. ഉ​സ്ബ​കി​സ്താ​ൻ, ജോ​ർ​ഡ​ൻ, കേ​പ് വെ​ർ​ഡെ, കു​റ​സാ​വോ എ​ന്നി​വ​യാ​ണ​വ.

ജോ​ർ ജോ​ർ ജോ​ർ​ഡ​ൻ

നാ​ല് പ​തി​റ്റാ​ണ്ട് നീ​ണ്ട പ​രി​ശ്ര​മ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് ജോ​ർ​ഡ​ന്റെ ലോ​ക​ക​പ്പ് പ്ര​വേ​ശ​നം. ഫി​ഫ റാ​ങ്കി​ങ്ങി​ൽ 63ാം സ്ഥാ​ന​ക്കാ​രാ​യ ടീം ​ഏ​ഷ്യ​ൻ യോ​ഗ്യ​ത റൗ​ണ്ട് ഗ്രൂ​പ് ബി-​യി​ൽ ഒ​മാ​നെ​തി​രാ​യ 3-0 ജ​യ​ത്തോ​ടെ ദ​ക്ഷി​ണ കൊ​റി​യ​ക്ക് പി​ന്നി​ൽ ര​ണ്ടാ​മ​താ​യാ​ണ് ക​ട​ന്ന​ത്. കൊ​റി​യ​യെ​യ​ട​ക്കം അ​ട്ടി​മ​റി​ച്ച് 2023ലെ ​എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ക​പ്പ് ഫൈ​ന​ലി​ലെ​ത്തി​യ​താ​ണ് ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം. ഫൈ​ന​ലി​ൽ പ​ക്ഷേ ഖ​ത്ത​റി​നോ​ട് തോ​റ്റു. അ​ർ​ജ​ന്റീ​ന, അ​ൽ​ജീ​രി​യ, ഓ​സ്ട്രി​യ ടീ​മു​ക​ള​ട​ങ്ങി​യ ഗ്രൂ​പ് ജെ-​യി​ലാ​ണ് ജോ​ർ​ഡ​ൻ ലോ​ക​ക​പ്പ് ക​ളി​ക്കു​ക.

മ​ധ്യേ​ഷ്യ​ൻ ഉ​സ്ബ​ക്

ലോ​ക​ക​പ്പി​ന് യോ​ഗ്യ​ത നേ​ടി​യ ആ​ദ്യ മ​ധ്യേ​ഷ്യ​ൻ രാ​ജ്യ​മാ​ണ് ഉ​സ്ബ​കി​സ്താ​ൻ. 2006ലും 14​ലും 18ലും ​ത​ല​നാ​രി​ഴ​ക്കാ​ണ് ടി​ക്ക​റ്റ് ന​ഷ്ട​മാ​യ​ത്. ഏ​ഷ്യ​ൻ യോ​ഗ്യ​ത റൗ​ണ്ട് ഗ്രൂ​പ് എ-​യി​ൽ യു.​എ.​ഇ​യെ ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ൽ ത​ള​ച്ച് ഇ​റാ​ന് പി​ന്നി​ൽ ര​ണ്ടാം​സ്ഥാ​ന​ക്കാ​രാ​യാ​യി​രു​ന്നു പ്ര​വേ​ശ​നം. 2025ലെ ​കാ​ഫ നാ​ഷ​ൻ​സ് ക​പ്പ് ജേ​താ​ക്ക​ളാ​ണ് ഉ​സ്ബ​കി​സ്താ​ൻ. 1994ലെ ​ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ സ്വ​ർ​ണ​വും നേ​ടി. 2011ലെ ​ഏ​ഷ്യ​ൻ ക​പ്പ് സെ​മി ഫൈ​ന​ലി​സ്റ്റു​ക​ളു​മാ​യി​രു​ന്നു. ലോ​ക​ക​പ്പ് ഗ്രൂ​പ് എ​ൽ-​ൽ പോ​ർ​ചു​ഗ​ൽ, ഡി.​ആ​ർ കോം​ഗോ, കൊ​ളം​ബി​യ ടീ​മു​ക​ൾ​ക്കൊ​പ്പ​മാ​ണി​വ​ർ.

വെ​റു​തെ​യ​ല്ല കേ​പ് വെ​ർ​ഡെ

ആ​ഫ്രി​ക്ക​യു​ടെ പ​ടി​ഞ്ഞാ​റ​ൻ തീ​ര​ത്തു​ള്ള 10 ദ്വീ​പു​ക​ളു​ടെ അ​ഗ്നി​പ​ർ​വ​ത സ​മൂ​ഹ​മാ​ണ് കേ​പ് വെ​ർ​ഡെ. ആ​ഫ്രി​ക്ക​ൻ യോ​ഗ്യ​ത റൗ​ണ്ടി​ലെ ഗ്രൂ​പ് ഡി-​യി​ൽ ക​രു​ത്ത​രാ​യ കാ​മ​റൂ​ണി​നെ മ​റി​ക​ട​ന്ന് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി ഇ​വ​ർ ലോ​ക​ക​പ്പി​ന് ടി​ക്ക​റ്റെ​ടു​ത്തു. 5,25,000 ജ​ന​സം​ഖ്യ​യു​ള്ള കേ​പ് വെ​ർ​ഡെ, ലോ​ക​ക​പ്പി​ന് യോ​ഗ്യ​ത നേ​ടു​ന്ന ജ​ന​സം​ഖ്യ​യി​ൽ ഏ​റ്റ​വും ചെ​റി​യ മൂ​ന്നാ​മ​ത്തെ രാ​ജ്യ​മാ​ണ്. യോ​ഗ്യ​ത റൗ​ണ്ടി​ൽ ഇ​സ്വാ​റ്റി​നി 3-0ത്തി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് ഇ​വ​രു​ടെ സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​യ​ത്. സ്പെ​യി​ൻ, സൗ​ദി അ​റേ​ബ്യ, ഉ​റു​ഗ്വാ​യ് ടീ​മു​ക​ള​ട​ങ്ങി​യ ഗ്രൂ​പ് എ​ച്ച്-​ലാ​ണ് കേ​പ് വെ​ർ​ഡെ ലോ​ക​ക​പ്പ് ക​ളി​ക്കു​ക.

കു​ഞ്ഞ​ൻ കു​റാ​സാ​വോ

വെ​റും 1,56,000 ജ​ന​സം​ഖ്യ​യു​ള്ള ക​രീ​ബി​യ​ൻ ദ്വീ​പാ​യ കു​റാ​സാ​വോ ലോ​ക​ക​പ്പി​ന് യോ​ഗ്യ​ത നേ​ടു​ന്ന ഏ​റ്റ​വും ചെ​റി​യ രാ​ജ്യ​മാ​യി ച​രി​ത്ര​ത്തി​ലി​ടം പി​ടി​ച്ചു. കോ​ൺ​ക​കാ​ഫ് മേ​ഖ​ല​യി​ലെ വ​മ്പ​ൻ രാ​ജ്യ​ങ്ങ​ൾ യോ​ഗ്യ​ത നേ​ടു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട​ത് ഫി​ഫ റാ​ങ്കി​ങ്ങി​ൽ നി​ല​വി​ൽ 82ാം സ്ഥാ​ന​ക്കാ​രാ​യ ഇ​വ​ർ​ക്ക് ഗു​ണ​ക​ര​മാ​യി.ജ​മൈ​ക്ക​യെ ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ ത​ള​ച്ചാ​യി​രു​ന്നു പ്ര​വേ​ശ​നം. ജ​ർ​മ​നി, എ​ക്വ​ഡോ​ർ, ഐ​വ​റി കോ​സ്റ്റ് ടീ​മു​ക​ള​ട​ങ്ങി​യ ഗ്രൂ​പ് ഇ-​യി​ൽ ലോ​ക​ക​പ്പ് ക​ളി​ക്കും കു​റാ​സാ​വോ.