സ്വര്‍ണവില വീണ്ടും കുറഞ്ഞു

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 70 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഗ്രാമിന്റെ വില 13,065 രൂപയായാണ് കുറഞ്ഞത്. പവന് 560 രൂപയുടേയും വിലയിടിവുണ്ടായി. 1,04,520 രൂപയായാണ് വില കുറഞ്ഞത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 10,735 ആയും പവന് 85,880 രൂപയായും ഇടിഞ്ഞു.
സ്വര്‍ണം ഇയാഴ്ചയും നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിക്കുക. എന്നാല്‍, സ്പോട്ട് ഗോള്‍ഡ് വിലയില്‍ ഇന്ന് നേരിയ വര്‍ധനവുണ്ടായി. 0.5 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. ഔണ്‍സിന് 3,988 ഡോളറായി വിലകുറഞ്ഞു.
ഈയാഴ്ച മാത്രം സ്വര്‍ണത്തിന് 3.5 ശതമാനം നഷ്ടമുണ്ടായി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 3992 ഡോളറിലേക്ക് ഇടിഞ്ഞു. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷ സാധ്യതയാണ് സ്വര്ണവിലയിടിക്കുന്ന പ്രധാനകാരണം. രാജ്യാന്തര വിപണിയില്‍ എണ്ണക്കും വില കൂടിയിട്ടുണ്ട്.
രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡിന്റെ വില 85 ഡോളര്‍ പിന്നിട്ടു. 1.27 ശതമാനം നേട്ടത്തോടെയാണ് ബ്രെന്റ് ക്രൂഡിന്റെ വ്യാപാരം വിപണിയില്‍ പുരോഗമിക്കുന്നത്. വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡും 80 ഡോളറിലേക്ക് അടുക്കുകയാണ്. 79.98 ഡോളറിലാണ് നിലവില്‍ വ്യാപാരം. 1.30 ശതമാനം നേട്ടമാണ് ഡബ്യുടിഐ ക്രൂഡിനുണ്ടായത്.
