ഐ.പി.എല്ലിൽ ചരിത്രനേട്ടവുമായി കെ.എൽ രാഹുൽ; പ്രശംസയുമായി പ്രിയതമ ആതിയ ഷെട്ടി

ഐ.പി.എൽ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് താരം കെ.എൽ രാഹുൽ അടിച്ചു നേടിയത് ചരിത്ര നേട്ടമാണ്. തകർപ്പൻ സെഞ്ച്വറിയോടെ ഐ.പി.എല്ലിലെ ഒരു ഇന്ത്യൻ ബാറ്ററുടെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറെന്ന നേട്ടമാണ് കെ.എൽ രാഹുൽ സ്വന്തമാക്കിയത്. 16 ഫോറും ഒൻപത് സിക്‌സറുമാണ് കെ.എൽ രാഹുലിന്‍റെ ഇന്നിങ്സിലുണ്ടായത്.

രാഹുലിന്‍റെ തകർപ്പൻ നേട്ടത്തിൽ പ്രശംസയറിച്ച സ്റ്റോറിയുമായെത്തിയിരിക്കുകയാണ് ഭാര്യയും മോഡലും അഭിനേത്രിയുമായ ആതിയ ഷെട്ടി. ഐ.പി.എല്ലിൽ ക്രിസ് ഗെയിലിനും ബ്രണ്ടൻ മക്കെല്ലക്കും ശേഷം അഭിഷേക് ശർമയെ പിന്നിലാക്കിക്കൊണ്ട് ഏറ്റവും ഉയർന്ന സ്കോർ നേടുന്ന മൂന്നാമത്തെ താരമായിരിക്കുകയാണ് കെ.എൽ രാഹുൽ. മാത്രമല്ല, മൂന്ന് ഫ്രാഞ്ചൈസികളായി ഒന്നിലധികം സെഞ്ചുറികൾ നേടുന്ന ആദ്യ താരമെന്ന അപൂർവ റെക്കോഡും രാഹുൽ കരസ്ഥമാക്കിക്കഴിഞ്ഞു.